മോഹന്‍ലാലിന്റെ ഓണചിത്രം ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈനയില്‍ നിന്നുമുളള ആദ്യ വീഡിയോ ഗാനം ഓണ്‍ലൈനില്‍ റിലീസ് ചെയ്തു. കുഞ്ഞാടെ നിന്റെ മനസ്സില്‍ എന്ന് തുടങ്ങുന്ന ഫണ്‍ ട്രാക്ക് 4മ്യൂസിക്സ് ആണ് സംഗീതം നല്‍കിയിരിക്കുന്നത്. ശങ്കര്‍ മഹാദേവന് ആലപിച്ചിരിക്കുന്നു. നവാഗതരായ ജിബി, ജോജു എന്നിവര്‍ ചേര്‍ന്ന് ഒരുക്കുന്ന സിനിമ ഫാമിലി എന്റര്ടെയ്നര് ആണ്. പാട്ടും ടീസറുമെല്ലാം ഇക്കാര്യം ഉറപ്പിക്കുന്നു.
ഇട്ടിമാണിയില്‍ മോഹന്‍ലാല്‍ അച്ഛനായും മകനായും ഇരട്ടവേഷത്തിലെത്തുന്നു. അച്ഛന് കഥാപാത്രം ചൈനയില്‍ മാര്‍ഷ്യല്‍ ആര്‍ട്ട്സ് പരിശീലകനാണ്. മകന് ഇട്ടിമാണി, കാറ്ററിംഗ് സെര്‍വീസ് നടത്തുകയാണ്. തൃശ്ശൂരില്‍ ഇട്ടിമാണി കാറ്ററിംഗ് സര്‍വീസ് എന്ന കമ്പനി നടത്തുകയാണ് ഇട്ടിമാണി.
ജോസഫ് ഫെയിം മാധുരി ബ്രഗാന്‍സ ആണ് അച്ഛന് കഥാപാത്രത്തിന്റെ ജോഡിയാവുന്നത്. ഹണിറോസ് മകന്റേയും.
രാധിക ശരത്കുമാര്, സിദ്ദീഖ്, വിനു മോഹന്‍, ഹരീഷ് കണാരന്, അജു വര്‍ഗ്ഗീസ്, കൈലാസ്, കെപിഎസി ലളിത, സ്വാസിക, അരിസ്റ്റോ സുരേഷ്, സിജോയ് വര്‍ഗ്ഗീസ്, സലീം കുമാര്‍, നന്ദു എന്നിവരും സഹതാരങ്ങളായെത്തുന്നു. ആന്റണി പെരുമ്പാവൂര്‍ ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ സിനിമ നിര്‍മ്മിക്കുന്നു.