Categories
Film News

വെയിൽമരങ്ങൾ വീണ്ടും അന്താരാഷ്ട്ര പുരസ്കാരം സ്വന്തമാക്കി

പ്രശസ്ത സിനിമാസംവിധായകൻ ഡോ. ബിജുവിന്‍റെ പുതിയ സിനിമ വെയിൽമരങ്ങൾ അന്താരാഷ്ട്രതലത്തില്‍ വീണ്ടും പുരസ്കാരം സ്വന്തമാക്കിയിരിക്കുകയാണ്. ചൈനയിലെ മൂന്നാമത് ചോങ്കിംഗ് പയനീർ ആർട്ട് ഫിലിം ഫെസ്റ്റിവലിൽ ബെസ്റ്റ് ഇന്‍റർനാഷണൽ ഫീച്ചര്‍ ഫിലിം പുരസ്കാരം സ്വന്തമാക്കിയിരിക്കുന്നു. സംവിധായകൻ സോഷ്യൽമീഡിയയിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

വെയിൽമരങ്ങൾ വേൾഡ് പ്രീമിയർ ഷാങ്ഹായ് ഫിലിം ഫെസ്റ്റിവലിൽ നടത്തിയിരുന്നു.

സിംഗപൂർ സൗത്ത് ഏഷ്യൻ ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും മികച്ച നടനുള്ള പുരസ്കാരം ഇന്ദ്രൻസ് സ്വന്തമാക്കി.