Categories
Film News

വെയിലിന്‍ ചുംബനങ്ങള്‍ : പട്ടത്തിലെ പുതിയ ഗാനം

ഒരു കൂട്ടം പുതുമുഖതാരങ്ങള്‍ അഭിനയിച്ചിരിക്കുന്ന മലയാളത്തിലെ പുതിയ സിനിമയാണ് പട്ടം. നവാഗതനായ രജീഷ് വി രാജ സംവിധാനം ചെയ്തിരിക്കുന്ന സിനിമ നിര്‍മ്മിച്ചിരിക്കുന്നത് ജാഷിം റഷീദ്, ജെ ജയചന്ദ്രന്‍, എന്നിവര്‍ ചേര്‍ന്ന ബിഗ് സോന പ്രൊഡക്ഷന്‍സ് ബാനറിലാണ്. അണിയറക്കാര്‍ പുതിയ വീഡിയോ ഗാനം ഇറക്കിയിരിക്കുകയാണ്. രമേഷ് പിഷാരടി, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ സോഷ്യല്‍മീഡിയ പേജിലൂടെ ഷെയര്‍ ചെയ്തിരിക്കുന്നു. വെയില്‍ ചുംബനങ്ങള്‍ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഉണ്ണി മേനോന്‍ ആണ്. ശ്രീജിത് പിബി യുടെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് പ്രശാന്ത് മോഹന്‍ ആണ്.

പട്ടം സിനിമയിലെ അഭിനേതാക്കള്‍ ചിട്ടു എബ്രഹാം, ജൂഹി റുസ്താഗി, ശരണ്യ കെ സോമന്‍, മാത്യു ജോട്ടി, അപര്‍ണ മേനോന്‍,ജാഷിം റഷീദ്, ജയന്‍ ചേര്‍ത്തല, ബിജു കുട്ടന്‍, റിഷ പി ഹരിദാസ്, ശ്രീദര്‍ഷ്, ലയന, ജിഷ്ണു രവീന്ദ്രന്‍, ജയന്‍ ചെങ്ങമനാട്, ഷിബി ലാഭന്‍ എന്നിവരാണ്.

പട്ടം സിനിമാറ്റോഗ്രാഫി വിപിന്‍ രാജ്, ഗോപു പ്രസാദ് എന്നിവരും, സംഗീതം പ്രശാന്ത് മോഹന്‍ എംപി, എഡിറ്റിംഗ് അഖില്‍ രാജ് പുത്തന്‍വീട്ടില്‍ എന്നിവരാണ്.