അണിയറക്കാര്‍ നേരത്തെ അറിയിച്ചിരുന്നതുപോലെ , ഷെയ്ന് നിഗം നായകനായെത്തുന്ന വെയില് ട്രയിലര്‍ റിലീസ് ചെയ്തു. ശരത് മേനോന് സംവിധാനം ചെയ്യുന്ന സിനിമ സിദ്ധാര്‍ത്ഥ്- ഷെയ്ന് നിഗം എന്ന യുവാവിന്റെ കഥയാണ്. മെറിന് ജോസ് പൊട്ടക്കല്‍, ജെയിംസ് ഏലിയ, ഷൈന്‍ ടോം ചാക്കോ, സുധി കൊപ്പ എന്നിവരാണ് മറ്റു താരങ്ങള്‍.
അണിയറയില്‍ പോപുലര്‍ തമിഴ് ഗായകന് പ്രദീപ് കുമാര്‍ സിനിമയുടെ സംഗീതമൊരുക്കിയിരിക്കുന്നത്. ക്യാമറ ഷാസ് മുഹമ്മദ്, പ്രവീണ്‍ പ്രഭാകര്‍ എഡിറ്റിംഗ്. ജോബി ജോര്‍ജ്ജ് ഗുഡ്വില് എന്റര്‍ടെയ്ന്‍മെന്റ്സ് ബാനറില്‍ സിനിമ നിര്‍മ്മിക്കുന്നു.
നായകനും നിര്‍മ്മാതാവും മറ്റും തമ്മിലുണ്ടായ പ്രശ്നങ്ങളാല്‍ അടുത്തിടെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സിനിമയാണ് വെയില്. പ്രശ്നങ്ങള്‍ പരിഹരിച്ച് സിനിമയുടെ ചിത്രീകരണം അടുത്തിടെ പൂര്‍ത്തിയാക്കി.