കുമ്പളങ്ങി നൈറ്റ്സ്, ഇഷ്ഖ് എന്നീ ചിത്രങ്ങള്‍ക്ക ശേ,ഷം ഷെയ്ന് നിഗം നിരവധി പ്രൊജക്ടുകളുമായി തിരക്കിലാണ്. വെയില് എന്ന സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുകയാണ് ഇപ്പോള്‍. പൃഥ്വിരാജ് സുകുമാരന്‍ തന്റെ ഒഫീഷ്യല്‍ സോഷ്യല്‍മീഡിയ പേജിലൂടെയാണ് പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്.
പുതുമുഖം ശരത് മേനോന്, ലിജോ ജോസ്് പല്ലിശ്ശേരിയുടെ മുന്‍ അസോസിയേറ്റ് , ആണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. അങ്കമാലി ഡയറീസ്, ഇ മ യൗ എന്നീ ചിത്രങ്ങളില്‍ ലിജോ ജോസ് പല്ലിശ്ശേരിയെ അസോസിയേറ്റ് ചെയ്തിരുന്നു. വെയിലില്‍ സുരാജ് വെഞ്ഞാറമൂട്, ഷൈന്‍ ടോം ചാക്കോ എന്നിവരും പ്രധാനകഥാപാത്രങ്ങളായെത്തുന്നു. ഇരിഞ്ഞാലക്കുടയുടെ വിവിധഭാഗങ്ങളിലായാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. ഈ സിനിമയിലൂടെ ഒരു കൂട്ടം പുതുമുഖങ്ങളേയും അവതരിപ്പിക്കുന്നു.
അണിയറയില്‍, തമിഴ് പ്ലേ ബാക്ക് സിംഗര്‍ പ്രദീപ് കുമാര്‍ ആണ് സംഗീതമൊരുക്കുന്നത്. ക്യാമറ ഷാസ് മുഹമ്മദ്. പ്രവീണ്‍ പ്രഭാകര്‍ എഡിറ്റര്‍. വെയില് നിര്‍മ്മിക്കുന്നത് ജോബി ജോര്‍ജ്ജ്, ഗുഡ്വില് എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറിലാണ്.