Categories
Film News

വെയില്‍മരങ്ങള്‍, ഔട്ട് സ്റ്റാന്റിംഗ് ആര്‍ട്ടിസ്റ്റിക് അച്ചീവ്‌മെന്റ് പുരസ്‌കാരം സ്വന്തമാക്കി

ഇന്ദ്രന്‍സിനെ നായകനാക്കി ഡോ. ബിജു ഒരുക്കിയ വെയില്‍മരങ്ങള്‍ വേള്‍ഡ് പ്രീമിയര്‍ 22ാമത് ഷാങ്ഹായി ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ നടന്നു. ബെസ്റ്റ് ഫീച്ചര്‍ ഫിലിമിനുള്ള ഗോള്‍ഡന്‍ ഗോബ്ലറ്റ് ആവാര്‍ഡിനായി മത്സരിച്ച ചിത്രം മറ്റ് 14ചിത്രങ്ങള്‍ക്കൊപ്പം ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ടു. 112രാജ്യങ്ങളില്‍ നിന്നായി 3964 സബ്മിഷനുകളാണ് ഉണ്ടായിരുന്നത്.

മത്സരവിഭാഗത്തിലുണ്ടായിരുന്ന ഒരേ ഒരു ഇന്ത്യന്‍ സിനിമയായിരുന്നു വെയില്‍ മരങ്ങള്‍. ഷാങ്ഹായി ഫിലിം ഫെസ്റ്റിവലില്‍ കഴിഞ്ഞ ആറ് വര്‍ഷങ്ങള്‍ക്കിടയില്‍ മത്സരിക്കുന്ന ആദ്യ ഇന്ത്യന്‍ സിനിമയും വെയില്‍മരങ്ങള്‍ ആണ്. ഔട്ട്സ്റ്റാന്റിംഗ് ആര്‍ട്ടിസ്‌ററിക് അച്ചീവ്‌മെന്റ് അവാര്‍ഡ് ചിത്രം സ്വന്തമാക്കി. ഷാങ്ഹായി ഫെസ്റ്റിവലില്‍ പുരസ്‌കാരം സ്വന്തമാക്കുന്ന ആദ്യഇന്ത്യന്‍ സിനിമയുമാണ് വെയില്‍മരങ്ങള്‍.

സംവിധായകന്‍ ബിജു തന്റെ സോഷ്യല്‍മീഡിയയിലൂടെ ഈ വലിയ വാര്‍ത്ത അറിയിക്കുകയുണ്ടായി,