Categories
Film News

വെട്രിമാരനും ധനുഷും ഒന്നിക്കുന്ന ചിത്രം അസുരൻ; കിടിലൻ മേയ്ക്കോവറിൽ ധനുഷ്

ആരാധകരെ ത്രസിപ്പിച്ച വട ചെന്നൈയ്ക്ക് ശേഷം വെട്രിമാരൻ- ധനുഷ് കൂട്ടു കെട്ടിൽ എത്തുന്ന ചിത്രമാണ് അസുരൻ. ചിത്രത്തിലെ മേയ്ക്കോവർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറക്കാർ.
മുൻപ് പുറത്തിറങ്ങിയ  വട ചെന്നൈയിലെ അഭിനയത്തിലൂടെ വൻ പ്രേക്ഷക പിന്തുണയാണ് ധനുഷിന് ലഭിച്ചത്. വട ചെന്നൈയുടെ രണ്ടാ ഭാഗം പുറത്തിറക്കുെന്ന് അിയറക്കാർ വ്യക്താക്കിയിരുന്നു , അതിനു  മുൻപ് റിലീസിനെത്തുന്ന ചിത്രമായിരിക്കും അസുരൻ.
വെട്രിമാരനും  ധനുഷും ഒന്നിക്കുമ്പോൾ പ്രേക്ഷക പ്രതീക്ഷകൾ ഇരട്ടിയാകും . മാസ് എന്റർടെയ്നറാകും പുറത്തിറങ്ങാൻ പോകുന്ന ചിത്രം അസുരനെന്ന് റിപ്പോർട്ടുകൾ പുറത്ത് വരുന്നത്.
തിഴിലെ അതിപ്രശസ്തനായ എഴുത്ത്കാരൻ പൂമണിയുടെ വെക്കൈ എന്ന ചിത്രമാണ് അസുരനെന്ന ചിത്രമാക്കുന്നത്. പ്രതികാര പശ്ചാത്തലത്തിലാണ് അസുരനെന്ന സിനിമയും ഒരുങ്ങുന്നതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ധനുഷിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിക്കൊടുത്ത ആടുകളവും വെട്രിമാരനായിരുന്നു ഒരുക്കിയത്. ഇതിലൂടെ ആരാധകരുടെ മനം കവർന്ന ധനുഷിന് പുത്തൻ ചിത്രത്തിലൂടെയും ആരാധകരെ ത്രസിപ്പിക്കാനാകുമെന്നാണ് വിശ്വാസം .