അടുത്തിടെ ഒരഭിമുഖത്തില്‍ പ്രശസ്ത തമിഴ് സംവിധായകന് വെട്രിമാരന് ദളപതി വിജയ്ക്കൊപ്പം സിനിമ പ്ലാന്‍ ചെയ്യുന്നതായറിയിച്ചു.
ലോക്ഡൗണ്‍ പിന്‍വലിച്ചയുടന്‍ വെട്രിമാരന് സൂരിയ്ക്കൊപ്പമുള്ള സിനിമയിലേക്ക് കടക്കുകയാണ്. മിഡില്‍ ഈസ്റ്റില്‍ ചിത്രീകരണം നടക്കാനുള്ളതിനാല്‍ ഏറെ നാള് മുമ്പേ തന്നെ തീരാനിരുന്ന സിനിമ നീണ്ടുപോവുകയായിരുന്നു. ആര് എസ് ഇന്‍ഫോടെയ്ന്‍മെന്റ് ബാനറില്‍ എല്‍റെഡ് കുമാര്‍ സിനിമ നിര്‍മ്മിക്കുന്നു.
സൂരി ചിത്രം പൂര്‍ത്തിയാക്കിയ ശേഷം സൂര്യയ്ക്കൊപ്പമുള്ള വാടിവാസല്‍ ചിത്രീകരണത്തിലേക്ക് കടക്കും. സിഎസ് ചെല്ലപ്പയുടെ പോപുലര്‍ നോവലിനെ ആസ്പദമാക്കിയുള്ള സിനിമ കലൈപുളി എസ് താണു വി ക്രിയേഷന്‍സ് നിര്‍മ്മിക്കുന്നു. വെട്രിയുടെ വിജയ് ചിത്രം അദ്ദേഹത്തിന്റെ നിലവിലെ പ്രൊജക്ടുകള്‍ പൂര്‍ത്തിയാക്കിയ ശേഷമാവും ആരംഭിക്കുക.