Categories
Film News

വെരിത്തനം : ബിജിലിലെ വിജയ് പാടി ഗാനം

നേരത്തെ അറിയിച്ചിരുന്നതുപോലെ ദളപതി വിജയുടെ ചിത്രം ബിജിലിലെ രണ്ടാമത്തെ ഗാനം റിലീസ് ചെയ്തു. വെരിത്തനം, എന്ന ഗാനം എഴുതിയിരിക്കുന്നത് വിവേക് ആണ്, സംഗീതം ഏആര്‍ റഹ്മാന്‍ ഒരുക്കിയിരിക്കുന്നു. വിജയ് തന്നെ പാടിയിരിക്കുന്ന ഗാനം ഫൂട്ട് ടാപ്പിംഗ് ഫണ്‍ ഡാന്‍സ് നമ്പറാണ്. ഏആര്‍ റഹ്മാന്‍ സംഗീതത്തില്‍ ഇതാദ്യമായാണ് താരം പാടുന്നത്.
അറ്റ്‌ലി സംവിധാനം ചെയ്യുന്ന ബിജില്‍ സ്ത്രീകളുടെ ഫുട്‌ബോളിനെ ബേസ് ചെയ്തുള്ള ഒരു മാസ് എന്റര്‍ടെയ്‌നര്‍ ആണ്.

ചിത്രത്തില അച്ഛനായും മകനായും ഇരട്ടവേഷത്തില്‍ താരമെത്തുന്നു. അച്ഛന്‍ ഗാങ്‌സ്റ്ററും മകന്‍ ഫുട്‌ബോളര്‍ കോച്ചുമാണ്. നയന്‍താര വിജയിന്റെ നായികയായെത്തുന്നു. ജാക്കി ഷെറോഫ്, കതിര്‍, യോഗി ബാബു, വിവേക്, ഇന്ദുജ, വര്‍ഷ ബൊല്ലമ്മ, റെബ മോണിക ജോണ്‍, ഡാനിയല്‍ ബാലാജി, ആനന്ദ് രാജ് എന്നിവരും സഹതാരങ്ങളായെത്തുന്നു.

എജിഎസ് എന്റര്‍ടെയ്ന്‍മെന്റ് നിര്‍മ്മിക്കുന്ന സിനിമ ദിവാലി റിലീസായി ഒക്ടോബറിലെത്തും.