Categories
Film News

എട്ട് വർഷങ്ങൾക്ക് ശേഷം വേണു പുലിമടയ്ക്ക് ഛായാ​ഗ്രഹണം ഒരുക്കുന്നു

എകെ സാജൻ ഒരുക്കുന്ന പുതിയ സിനിമയാണ് പുലിമട. ജോജു ജോർജ്ജ്, തമിഴ് താരം ഐശ്വര്യ രാജേഷ് എന്നിവർ പ്രധാനകഥാപാത്രങ്ങളാകുന്നു. വയനാട് കഴിഞ്ഞ ദിവസം ചിത്രത്തിന് തുടക്കമായി. ഡിക്സൺ പൊടുതാസ് , സൂരജ് പിഎസ് എന്നിവർ ചേർന്ന് ഇങ്ക് ലാബ് സിനിമാസ് ബാനറിൽ സിനിമ നിർമ്മിക്കുന്നു.

വേണു ഛായാ​ഗ്രഹണമൊരുക്കുന്നു പുലിമടയ്ക്ക്. എട്ട് വർഷങ്ങള്ക്ക് ശേഷമാണ് ഒരു ഫീച്ചർ ഫിലിമിനായി സംവിധായകനും ക്യാമറമാനുമായ വേണു ക്യാമറ ഒരുക്കുന്നത്. മുന്നറിയിപ്പ് എന്ന സ്വന്തം ചിത്രത്തിനാണ് അവസാനം വേണു ക്യാമറ ചെയ്തത്.

പോലീസ് കോൺസ്റ്റബിൾ വിൻസന്റ് സക്കറിയ എന്ന കഥാപാത്രമായാണ് ത്രില്ലർ സിനിമയിൽ ജോജു ജോർജ്ജ് എത്തുന്നത്. സിനിമയിൽ സഹതാരങ്ങളായി ലിജോ മോൾ ജോസ്, ചെമ്പൻ വിനോദ് ജോസ്, ജോണി ആന്റണി, ജാഫർ ഇടുക്കി, ബാലചന്ദ്രമേനോൻ, സോന നായർ, ഷിബില, അഭിരാം, റോഷൻ, കൃഷ്ണപ്രഭ, അബു സലീം എന്നിവരുമെത്തുന്നു. സംവിധായകരായ ദിലീഷ് നായർ, ജിയോ ബേബി എന്നിവരും അഭിനേതാക്കളായുണ്ട്.

ജേക്ക്സ് ബിജോയ് സം​ഗീതവും, വിവേക് ഹർഷൻ എഡിറ്റിം​ഗും നിർവഹിക്കുന്നു. 60ദിവസത്തെ ഒറ്റ ഷെഡ്യൂളിൽ സിനിമയുടെ ചിത്രീകരണം പൂർത്തീകരിക്കാനാണ് അണിയറക്കാർ ആലോചിക്കുന്നത്.