Categories
Film News

വെങ്കടേഷ് തെലുഗില്‍ അസുരന്‍ റീമേക്ക് ചെയ്യും

എല്ലാതലത്തില്‍ നിന്നുമുള്ള പ്രശംസകള്‍ ഏറ്റുവാങ്ങികൊണ്ട് അസുരന്‍ ജൈത്രയാത്ര തുടരുകയാണ്. വെട്രിമാരന്‍ സംവിധാനം ചെയ്ത അസുരന്‍ 100കോടി ക്ലബില്‍ ഇതിനോടകം തന്നെ എത്തിയിരിക്കുന്നു. ആദ്യമായാണ് ധനുഷ് ചിത്രം ഈ സ്ഥാനം നേടുന്നത്. സിനിമയ്ക്ക് ഇനി തെലുഗ് വെര്‍ഷന്‍ എത്തുകയാണ്. പ്രശസ്ത താരം വെങ്കടേഷ് ചിത്രം റീമേക്ക് ചെയ്യുന്നതിനുള്ള ആഗ്രഹം അറിയിച്ചിട്ടുണ്ട്. അസുരന്‍ നിര്‍മ്മിച്ചിരിക്കുന്നത്, കലൈപുലി എസ് താണു വി ക്രിയേഷന്‍സ്, സുരേഷ് ബാബു സുരേഷ് പ്രൊഡക്ഷന്‍സ് ബാനറുകളിലാണ്.

കമല്‍ഹാസന്‍, തെലുഗ് സൂപ്പര്‍സ്റ്റാര്‍ മഹേഷ് ബാബു, ഡിഎംകെ നേതാവ് എംകെ സ്റ്റാലിന്‍, ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹര്‍ തുടങ്ങി നിരവധി പേരാണ് ചിത്രത്തെ പുകഴ്ത്തി എത്തിയിട്ടുള്ളത്. പ്രശസ്ത തമിഴ് നോവല്‍ വെക്കൈ ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന സിനിമ പ്രതികാരത്തിന്റേയും, ജാതി മത വര്‍ഗ്ഗീയതയുടേയുമെല്ലാം കഥയാണ് പറയുന്നത്. ചിത്രത്തിലെ പ്രമുഖതാരങ്ങളുടെ പ്രകടനവും അവിസ്മരണീയമായിരുന്നു. ധനുഷ്, മഞ്ജു വാര്യര്‍, കരുണാസ്, ടീജെ അരുണാസലം, പശുപതി എന്നിവര്‍.