ദിലീപ് ചിത്രം മൈ സാന്ഡയിലെ ആദ്യ ഗാനം ഓണ്‍ലൈനില്‍ റിലീസ് ചെയ്തു. വെള്ളി പഞ്ഞി എന്ന് തുടങ്ങുന്ന ഗാനം വിദ്യാസാഗര്‍ ഒരുക്കി ഹന്ന റെജി ആലപിച്ചിരിക്കുന്നു. സന്തോഷ് വര്‍മ്മയുടെതാണ് വരികള്‍.
സുഗീതം സംവിധാനം ചെയ്യുന്ന മൈ സാന്‍ഡ ഒരു സമ്പൂര്‍ണ്ണ എന്റര്ടെയ്നര് സിനിമയായിരിക്കും. ദിലീപും ഏഴ് വയസ്സുകാരിയായ ഒരു കുട്ടിയുമാണ് മുഖ്യകഥാപാത്രങ്ങളാകുന്നത്. അടുത്തിടെ സിനിമയുടെ ട്രയിലര്‍ ഓണ്‍ലൈനില്‍ റിലീസ് ചെയ്തിരുന്നു.
നവാഗതനായ ജെമിന് സിറിയക് തിരക്കഥ ഒരുക്കുന്നു. ദിലീപ് സിനിമയില്‍ സാന്തക്ലോസായാണെത്തുന്നത്. അനുശ്രീ നായികയാകുന്നു. യുവതാരം സണ്ണിവെയ്ന് പ്രധാനകഥാപാത്രമാകുന്നു. സായ് കുമാര്‍, സിദ്ദീഖ്, ധര്മ്മജന്, ഹരീഷ് കണാരന് എന്നിവരും സിനിമയിലെത്തുന്നു.
അണിയറയില്‍ ഫൈസല്‍ അലി, സിനിമാറ്റോഗ്രാഫറും, സാജന് എഡിറ്റര്‍, വിദ്യാസാഗര്‍ സംഗീതസംവിധാനം എന്നിവരാണുള്ളഥ്. പുതിയ ബാനറായ വാള് പോസ്റ്റര്‍ എന്റര്‍ടെയ്ന്‍മെന്‍സിന്റെ ആദ്യനിര്മ്മാണസംരംഭമാണ് ചിത്രം. ക്രിസ്തുമസ് ചിത്രമായാണ് മൈസാന്ഡ എത്തുക.