വെള്ളേപ്പം, പതിനെട്ടാംപടി ഫെയിം അക്ഷയ് രാധാകൃഷ്ണന്, ഒരു അഡാര്‍ ലവ് ഫെയിം നൂറിന് ഷെരീഫ് എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായെത്തുന്ന റൊമാന്റിക് കോമഡി സിനിമയാണ്. നവാഗതനായ പ്രവീണ്‍ രാജ് പൂക്കാടന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം തൃശ്ശൂരില്‍ നടക്കുന്നു. ഓണ്‍ലൈനിലൂടെ അണിയറക്കാര്‍ സിനിമയുടെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുകയാണ്. ഷൈന്‍ ടോം ചാക്കോ, കമ്മ്യൂണിസ്റ്റ് നേതാവായാണ് സിനിമയില്‍, പോസ്റ്ററില്‍ ഷൈനിനെയാണ് കാണിച്ചിരിക്കുന്നത്.
ഷൈനിന്റെ കഥാപാത്രത്തിന്റെ പേര് പുറത്തുവിട്ടിട്ടില്ല. റോമ അസ്രാണി, രണ്ട് വര്‍ഷത്തോളമായി സിനിമയില്‍ വിട്ടുനില്‍ക്കുന്ന താരം വെള്ളേപ്പത്തിലൂടെ തിരിച്ചെത്തുകയാണ്. അക്ഷയുടെ സഹോദരിയായാണ് സിനിമയിലെത്തുന്നത്.
നവാഗതനായ ജീവന് ലാല്‍ തിരക്കഥ ഒരുക്കുന്നു. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ ഫെയിം വൈശാഖ് രാജന്, ശ്രീജിത് രവി, ജൂണ്‍ ഫെയിം ഫാഹിം സഫര്‍, പുതുമുഖതാരം സനീഫ്, എന്നിവരും താരങ്ങളായെത്തുന്നു. അണിയറയില്‍ ഷിഹാബ് ഓങ്ങല്ലൂര്‍ ഡിഒപി, ഷമീര്‍ മുഹമ്മദ് എഡിറ്റര്‍.
പ്രശസ്ത സംഗീതസംവിധായകന് എസ്പി വെങ്കടേഷ് ഈ സിനിമയിലൂടെ തിരിച്ചെത്തുകയാണ്. എറി ജോണ്സണ്, ഒരു ഗാനം കമ്പോസ് ചെയ്യുന്നു. ജിന്‍സ് തോമസ്, ദ്വാരക് ഉദയ്ശങ്കര്‍, എന്നിവര്‍ ചേര്‍ന്ന് ബാറോക് ഫിലിംസ് ബാനറില്‍ സിനിമ നിര്‍മ്മിക്കുന്നു.