വെള്ളേപ്പം കൊച്ചിയില്‍ നടന്ന പൂജ ചടങ്ങുകളോടെ തുടങ്ങി. പ്രവീണ്‍ രാജ് പൂക്കാടന്‍ ഒരുക്കുന്ന സിനിമയാണ് വെള്ളേപ്പം. അനില്‍ രാധാകൃഷ്ണമേനോന്, പ്രമോദ് പപ്പന് എന്നിവര്‍ 3ഡോട്സ് സ്റ്റുഡിയോ വച്ച് നടന്ന ചടങ്ങില്‍ പങ്കെടുത്തു. സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്ററും ചടങ്ങില്‍ പുറത്തിറക്കി. മമ്മൂട്ടി, പൃഥ്വിരാജ്, ഇന്ദ്രജിത്, സണ്ണി വെയ്ന്‍, ഉണ്ണി മുകുന്ദന്, അജു വര്‍ഗ്ഗീസ് തുടങ്ങിയവര്‍ അവരുടെ സോഷ്യല്‍ മീഡിയ പേജിലൂടെ പോസ്റ്റര്‍ ഷെയര്‍ ചെയ്ത് ടീമിന് ഭാവുകങ്ങള്‍ അറിയിച്ചു.
അക്ഷയ് രാധാകൃഷ്ണന്, അയ്യപ്പന് എന്ന കഥാപാത്രമായി പതിനെട്ടാംപടിയിലൂടെ ശ്രദ്ധേയനായ താരം വെള്ളേപ്പത്തില്‍ നായകനാകുന്നു. ഒരു അഡാര്‍ ലവ് ഫെയിം നൂറിന് ഷെരീഫ് ആണ് നായിക. വൈശാഖ് രാജന്, തണ്ണീര്‍ മത്തന്‍ ദിനങ്ങളില്‍ ഡെന്നീസ് എന്ന കഥാപാത്രമായെത്തിയ താരം ചിത്രത്തില്‍ പ്രധാനകഥാപാത്രമായെത്തുന്നു.
പുതുമുഖം ജീവന് ലാല്‍ ആണ് വെള്ളേപ്പം തിരക്കഥ ഒരുക്കിയിരിക്കുന്നത്. തമാശ നിറഞ്ഞ റൊമാന്റിക് കോമഡി ചിത്രം ഫാന്റസിയോടെ ആണ് ഒരുക്കുന്നത്. തൃശ്ശൂരും പരിസരങ്ങൡലുമായാണ് കഥ ഒരുക്കുന്നത്. അണിയറയില്‍ ഷിഹാബ് ഓങ്ങല്ലൂര്‍ ക്യാമറ, ഷമീര്‍ മുഹമ്മദ് എഡിറ്റര്‍, ലീല ഗിരീഷ് കുട്ടന് പൂമരം , തൊട്ടപ്പന് ഫെയിം മ്യൂസിക് ഡയറക്ടര്‍. ജോസ് ചക്കാലക്കല്‍ ചക്കാലക്കല്‍ ഫിലിംസ് ബാനറില്‍ ചിത്രം നിര്‍മ്മിക്കുന്നു.