Categories
Film News trailer

മുഴുക്കുടിയനായി ജയസൂര്യ, ക്യാപ്റ്റൻ സംവിധായകൻ പ്രജേഷ് സെൻ ഒരുക്കിയ വെള്ളം ട്രയിലർ

ലോക്ഡൗണിന് ശേഷം ആദ്യമായി തിയേറ്ററിൽ റിലീസ് ചെയ്യുന്ന സിനിമയാണ് വെള്ളം. ക്യാപ്റ്റൻ സംവിധായകൻ പ്രജേഷ് സെൻ, ജയസൂര്യയെ നായകനാക്കി ഒരുക്കുന്ന വെള്ളം ജനുവരി 22ന് റിലീസ് ചെയ്യുന്നു.

നേരത്തെ സിനിമയിലെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടിരുന്നു. മറ്റെവിടെയും തിരഞ്ഞുപോകേണ്ട…. നമുക്കിടയിൽ കാണും ഇതുപോലൊരു മനുഷ്യനൻ…..’ എന്ന ക്യാപ്ഷനോടെ ജയസൂര്യ പോസ്റ്റർ റിലീസ് ചെയ്തത്. സ്ഥിരം മദ്യപാനിയായ ഒരാളുടെ ജീവിതമാണ് സിനിമയാക്കിയത്.

സംയുക്ത മേനോൻ, സിദ്ദീഖ്, ഇന്ദ്രൻസ്, ബൈജു, ശ്രീലക്ഷ്മി, പ്രിയങ്ക, സ്നേഹ പലിയേരി, ഇടവേള ബാബു, ജോണി ആന്‍റണി, വെട്ടുക്കിളി പ്രകാശൻ, നിർമൽ പാലാഴി, സന്തോഷ് കീഴാറ്റൂർ, ഉണ്ണി ചെറുവത്തൂർ, ബാബു അന്നൂർ, മിഥുൻ, സിനിൽ സൈനുദ്ധീൻ, മുഹമ്മദ് പേരാമ്പ്ര, ശിവദാസ് മട്ടന്നൂർ, ജിൻസ് ഭാസ്കർ, അധീഷ് ദാമോദർ,ബേബി ശ്രീലക്ഷ്മി, എന്നിവരാണ് പ്രധാനകഥാപാത്രങ്ങളാകുന്നത്.

നിധീഷ് നടേരി, ബി കെ ഹരിനാരായണൻ എന്നിവരുടെ വരികള്‍ക്ക് ബിജിപാൽ സംഗീതം നൽകിയിരിക്കുന്നു. ഫ്രണ്ട്ലി പ്രൊഡക്ഷൻസ് ബാനറിൽ ജോസ്കുട്ടി മഠത്തിൽ, യദുകൃഷ്ണ, രഞ്ജിത് മണബ്രക്കാട്ട് എന്നിവർ ചേർന്ന് സിനിമ നിർമ്മിച്ചിരിക്കുന്നു.