നിവിൻ പോളിയുടെ പുതിയ ചിത്രം പടവെട്ടിലൂടെ മലയാളത്തിലേക്കെത്തുകയാണ് ഗോവിന്ദ് വസന്ത. 96 എന്ന സിനിമയിലെ മാസ്മരിക സംഗീതമൊരുക്കിയ ശേഷം മലയാളത്തിലേക്കെത്തുകയാണ് ഗോവിന്ദ്. പടവെട്ടിൽ സംഗീതത്തിന് വളരെ പ്രാധാന്യമുണ്ടെന്നും ചിത്രത്തിനായി ഗോവിന്ദ് പല പരീക്ഷണങ്ങളും നടത്തുന്നുമെന്നുമാണ് റിപ്പോർട്ടുകൾ.
പടവെട്ടിൽ സഹകരിക്കുന്ന പാട്ടുകാരെ സംബന്ധിച്ച് ഒരു പോസ്റ്റ് സംഗീതസംവിധായകൻ കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്തിരുന്നു. വേദൻ, സ്വതന്ത്രസംഗീതഞ്ജനും റാപ്പറുമായിട്ടുള്ള , വോയ്സ് ഓഫ് ദ വോയ്സ് ലെസ്സ് ഫെയിം സിനിമയിൽ പാടിയിരിക്കുന്നുവെന്നാണ് അറിയിച്ചിരിക്കുന്നത്. അൻവർ അലിയുടേതാണ് വരികൾ. ഷഹബാസ് അമൻ, ആൻ ആമി, ഭാവന, അനുശ്രീ, സിജെ കുട്ടപ്പൻ, സുനിൽ മത്തായി എന്നിവരാണ് മറ്റു പാട്ടുകാർ.
പടവെട്ട് ലിജു കൃഷ്ണ എഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ്. ഗ്രാമീണ പശ്ചാത്തലത്തിലുള്ള കഥയാണെന്നല്ലാതെ മറ്റുവിവരങ്ങളൊന്നും ലഭ്യമല്ല. അരുവി ഫെയിം അതിഥി ബാലൻ, മഞ്ജു വാര്യർ, ഷൈൻ ടോം ചാക്കോ എന്നിവരും ചിത്രത്തിലുണ്ട്.
നടൻ സണ്ണി വെയ്ന് ആദ്യമായി നിർമ്മിക്കുന്ന ഫീച്ചർ സിനിമയാണിത്. ന്യൂ സൂര്യ ഫിലിംസ് ചിത്രം അവതരിപ്പിക്കുന്നു.