പാര്‍വ്വതിയുടെ പുതിയ സിനിമ വര്‍ത്തമാനം സെക്കന്റ് ലുക്ക് പോസ്റ്റര്‍ ഓണ്‍ലൈനിലൂടെ റിലീസ് ചെയ്തിരിക്കുകയാണ്. റോഷന് മാത്യു, പാര്‍വ്വതി എന്നിവരാണ് പോസ്റ്ററിലുള്ളത്. നടനും സംവിധായകനുമായ സിദാര്‍ത്ഥ് ശിവ സംവിധാനം ചെയ്യുന്ന സിനിമയാണ് വര്‍ത്തമാനം. നാഷണല്‍ അവാര്‍ഡ് ജേതാവ് ആര്യാടന്‍ ഷൗക്കത്ത് തിരക്കഥ ഒരുക്കിയിരിക്കുന്നു. നിലവിലെ സാമൂഹിക രാഷ്ട്രീയ പ്രശനങ്ങളെ ആസ്പദമാക്കിയുള്ളതാണ് തിരക്കഥ.

വര്‍ത്തമാനം സിനിമയില്‍ പാര്‍വ്വതി ഫൈസ സൂഫി എന്ന കഥാപാത്രമായെത്തുന്നു. ന്യൂഡല്‍ഹിയില്‍ ജെഎന്‍യു വിദ്യാര്‍ത്ഥിനിയാണ് ഫൈസ. ഡല്‍ഹി, ഉത്തരാഖണ്ഡ് നോര്‍ത്ത് ഇന്ത്യന്‍ സംസ്ഥാനങ്ങളിലായാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്.

റോഷന്‍ മാത്യു മൂത്തോന്‍, കപ്പേള എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വര്‍ത്തമാനത്തിലെത്തുന്നു. പ്രശസ്ത നടന്‍ സിദ്ദീഖ് കോളേജ് പ്രൊഫസര്‍ പൊതുവാള്‍ എന്ന കഥാപാത്രമാകുന്നു. സുധീഷ്, നിര്‍മ്മല്‍ പാലാഴി, ഡെയ്ന്‍ ഡേവിസ്,എന്നിവര്‍ക്കൊപ്പം മലയാളികളല്ലാത്ത താരങ്ങളും സിനിമയുടെ ഭാഗമാകുന്നു.

അണിയറയില്‍ അഴകപ്പന്‍ ക്യാമറ, വിനേഷ് ബംഗ്ലാന്‍ ആര്‍ട്ട് ഡിപ്പാര്‍ട്ടമെന്റ് എന്നിവരാണുള്ളത്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബേനസീര്‍ ബാനറുമായി ചേര്‍ന്ന് ആര്യാടന്‍ ഷൗക്കത്ത് സിനിമ നിര്‍മ്മിക്കുന്നു.

Published by eparu

Prajitha, freelance writer