ആഷിഖ് അബു, പൃഥ്വിരാജ് ടീം ആദ്യമായി ഒന്നിക്കുകയാണ്. 1921ലെ മലബാര്‍ വിപ്ലവത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിനായാണ് ഇരുവരും ഒന്നിക്കുന്നത്. വാരിയംകുന്നന്‍ എന്ന് പേരിട്ടിരിക്കുന്ന സിനിമ മലബാര്‍ വിപ്ലവത്തിന് നേതൃത്വം നല്‍കിയ ഏറനാട്, വള്ളുവനാട് പ്രദേശങ്ങളിലെ ധീരനായകന്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ്. ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരായുള്ള പോരാട്ടത്തിന്റെ പേരില്‍ കേരളചരിത്രത്തിന്റെ ഭാഗമായി തീര്‍ന്ന സമരമാണ് 1921ലെ മലബാര്‍വിപ്ലവം. അക്കാലത്ത് ബ്രിട്ടീഷുകാര്‍ അവരുടെ പ്രധാനശത്രുവായി കണ്ട വ്യക്തിയായിരുന്നു ഹാജി.

മലബാര്‍ വിപ്ലത്തിന്റെ 100ാംവര്‍ഷമായ 2021ല്‍ ചിത്രീകരണം ആരംഭിക്കുമെന്നാണ് ആഷിഖ് അബു ഫെയ്ബുക്ക് പേജിലൂടെ അറിയിച്ചിരിക്കുന്നത്. ഹാജിയുടെ വേഷത്തില്‍ പൃഥ്വിരാജ് എത്തുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.

ആഷിഖ് അബുവിന്റെ പോസ്റ്റ് പറയുന്നത്,
ലോകത്തിന്റെ നാലിലൊന്ന് ഭാഗവും അടക്കി ഭരിച്ചിരുന്ന ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ യുദ്ധം ചെയ്ത് മലയാളരാജ്യം എന്ന സ്വതന്ത്രരാഷ്ട്രം സ്ഥാപിച്ച വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം ഞങ്ങള്‍ സിനിമയാക്കുന്നു. ആസൂത്രിതമായി മറവിയിലേക്ക് തള്ളപ്പെട്ട മലബാര്‍ വിപ്ലവചരിത്രത്തിന്റെ നൂറാംവാര്‍ഷികത്തില്‍ (2021) ചിത്രീകരണം ആരംഭിക്കുന്നു.

പൃഥ്വിരാജും പുതിയ ചിത്രത്തെ കുറിച്ച് പോസ്റ്റ് ചെയ്തിട്ടുണ്ട്. ലോകത്തിന്റെ ഏതാണ്ട് കാല്‍ഭാഗത്തോളം അടക്കി വാണ സാമാജ്ര്യത്തിനെതിരെ നിലകൊണ്ട ആളാണ് അദ്ദേഹം.

ലോകത്തിന്റെ നാലിലൊന്ന് ഭാഗവും അടക്കി ഭരിച്ചിരുന്ന ബ്രിട്ടീഷ് സ്വാമ്രാജ്യത്തിനെതിരെ യുദ്ധം ചെയ്ത് ‘മലയാളരാജ്യം’ എന്ന…

Posted by Prithviraj Sukumaran on Sunday, June 21, 2020

സിക്കന്ദര്‍, മൊയ്തീന്‍ എന്നിവര്‍ ചേര്‍ന്ന് കോമ്പസ് മൂവീസ് ലിമിറ്റഡ് , ഒപിഎം സിനിമാസ് എന്നീ ബാനറുകളില്‍ സിനിമ നിര്‍മ്മിക്കുന്നു.ഉണ്ട ഫെയിം ഹര്‍ഷാദ്, റമീസ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥ ഒരുക്കുന്നു. മുഹ്‌സിന്‍ പരാരി ആഷിഖ് അബുവിന്റെ സഹസംവിധായകനാകുന്നു. ഷൈജു ഖാലിജ് ക്യാമറ, സൈജു ശ്രീധരന്‍ എഡിറ്റിംഗ്, ജ്യോതിഷ് ശങ്കര്‍ ആര്‍ട്ട് ഡയറക്ടര്‍, സമീറ സനീഷ് കോസ്റ്റിയൂം ഡിസൈനര്‍ എന്നിവരാണ് അണിയറയില്‍.

Published by eparu

Prajitha, freelance writer