Categories
Film News

അംശി നാരായണപിള്ളയുടെ വരിക വരിക സഹജരെ .. മോഹന്‍ലാലിന്റെ ലൂസിഫറില്‍

കേരളത്തിലെ രാജ്യസ്‌നേഹികളുടെ ഞരമ്പുകളിലെ ചോര തിളപ്പിച്ച അംശി നാരായണപിള്ളയുടെ വരിക വരിക സഹജരേ… എന്നു തുടങ്ങുന്ന ഗാനം പൃഥ്വിരാജിന്റെ ലൂസിഫറില്‍. ദണ്ഡി മാര്‍ച്ചിന് അണികളെ ഒന്നിപ്പിച്ച ഗാനം ,അന്തരിച്ച അംശി നാരായണ പിള്ളയുടെ വരികള്‍ക്ക് ജി ദേവരാജന്‍ മാസ്റ്റര്‍ ഈണം പകര്‍ന്ന ദേശഭക്തി ഗാനം ലൂസിഫറില്‍. സിനിമയുടെ തിരക്കഥാക്കൃത്തുകൂടിയായ മുരളി ഗോപിയാണ് ഗാനം ആലപിച്ചിരിക്കുന്നത്. ദീപക് ദേവ് സംഗീതം മാറ്റി ഒരുക്കിയിരിക്കുന്നു.

പൃഥ്വിരാജിന്റെ ആദ്യ സംവിധാനസംരംഭമായ ലൂസിഫര്‍ മാര്‍ച്ച് 28ന് റിലീസ് ചെയ്യാനിരിക്കുകയാണ്. മോഹന്‍ലാല്‍ സ്റ്റീഫന്‍ നെടുമ്പള്ളിയെന്ന രാഷ്ട്രീയ നേതാവായാണ് സിനിമയിലെത്തുന്നത്. വിവേക് ഒബ്‌റോയ്, ഇന്ദ്രജിത് സുകുമാരന്‍, ടൊവിനോ തോമസ്, മഞ്ജു വാര്യര്‍, സാനിയ അയ്യപ്പന്‍, നൈല ഉഷ, ആദില്‍ ഇബ്രാഹിം തുടങ്ങി വലിയ താരനിര തന്നെ സിനിമയിലുണ്ട്.

സുജിത് വാസുദേവ് ക്യാമറയും ദീപക് ദേവ് സംഗീതവും ഒരുക്കുന്നു. ആന്റണി പെരുമ്പാവൂര്‍ ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ സിനിമ നിര്‍മ്മിച്ചിരിക്കുന്നു.