Categories
Film News

വരത്തന്‍, വൈറസ് എഴുത്തുകാരായ സുഹാസ്- ഷറഫു ടീം ധനുഷ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നു

ധ്രുവങ്ങള്‍ 16 ഫെയിം കാര്‍ത്തിക് നരേന്‍ തന്റെ പുതിയ സിനിമ ധനുഷിനൊപ്പമുള്ളത് അടുത്തിടെയാണ് പ്രഖ്യാപിച്ചത്. സത്യ ജ്യോതി ഫിലിം നിര്‍മ്മിക്കുന്ന സിനിമയ്ക്ക് താല്കാലികമായി ഡി 43 എന്ന് പേരിട്ടിരിക്കുന്നു. ജി വി പ്രകാശ് സംഗീതസംവിധായകനായി കരാറായിട്ടുണ്ട്. കഴിഞ്ഞ ദിവസം ഒരു ക്വാഷല്‍ ചാറ്റില്‍ ഇന്‍സ്റ്റാഗ്രാം ഫോളവേഴ്‌സിനോടായി, സംവിധായകന്‍ അറിയിച്ചത് മലയാളി എഴുത്തുകാരായ സുഹാസ്-ഷറഫു ടീം ചിത്രത്തിന് തിരക്കഥ ഒരുക്കുന്നുവെന്നാണ്.

സുഹാസ്, ഷറഫു ടീം ഫഹദ് ഫാസില്‍ ചിത്രം വരത്തനിലൂടെയാണ് സിനിമാരംഗത്തേക്കെത്തിയത്. കഴിഞ്ഞ വര്‍ഷം മു്ഹ്‌സിന്‍ പരാരിയുമായി ചേര്‍ന്ന് മെഡിക്കല്‍ ത്രില്ലര്‍ സിനിമ വൈറസ് എഴുതിയിരുന്നു.രണ്ട സിനിമകളും ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.

അടുത്തുതന്നെ സിനിമയുടെ ചിത്രീകരണം തുടങ്ങാനിരിക്കുകയാണ്. ഒക്ടോബര്‍ 2020 ല്‍ റിലീസുണ്ടാവുമെന്നാണ് അണിയറക്കാര്‍ അറിയിച്ചിരിക്കുന്നത്.