Categories
Film News teaser

വരനെ ആവശ്യമുണ്ട് ടീസര്‍, കാണാം

അടുത്ത മാസം റിലീസ് ചെയ്യുകയാണ് സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ ഒരുക്കുന്ന വരനെ ആവശ്യമുണ്ട്. പ്രൊമോഷന്റെ ഭാഗമായി ചിത്രത്തിലെ ആദ്യ ടീസര്‍ റിലീ്‌സ് ചെയ്തിരിക്കുകയാണിപ്പോള്‍. ദുല്‍ഖര്‍ സല്‍മാന്‍, കല്യാണി പ്രിയദര്‍ശന്‍,സുരേഷ് ഗോപി, ശോഭന എന്നിവര്‍ മുഖ്യകഥാപാത്രങ്ങളായെത്തുന്ന സിനിമയാണിത്. അനൂപ് സത്യന്‍ തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ബന്ധങ്ങളുടെ കഥ പറയുന്ന ഒരു ഫാമിലി എന്റര്‍ടെയ്‌നര്‍ സിനിമയായിരിക്കുമിത്.

ഉര്‍വശി, ലാല്‍ ജോസ്, മേജര്‍ രവി, ജോണി ആന്റണി, ലാലു അലക്‌സ്, സിജു വില്‍സണ്‍, കെപിഎസി ലളിത, എന്നിവരും സിനിമയില്‍ സഹതാരങ്ങളായെത്തുന്നു. അണിയറയില്‍ ഉയരെ ഫെയിം മുകേഷ് മുരളീധരന്‍ ക്യാമറ, ടോബി ജോണ്‍ എഡിറ്റര്‍ എന്നിവരാണ്.

ദുല്‍ഖറിന്റെ സ്വന്തം ബാനറായ വെഫാറര്‍ ഫിലിംസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. എം സ്റ്റാര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സുമായി അസോസിയേറ്റ് ചെയ്താണ് നിര്‍മ്മിക്കുന്നത്. കേരളത്തില്‍ പ്ലേ ഹൗസ് ചിത്രം വിതരണത്തിനെത്തിക്കും.

സിനിമയുടെ റിലീസിന്റെ ഔദ്യോഗികപ്രഖ്യാപനം ഉടനുണ്ടാവും.