തമിഴ് താരം വരലക്ഷ്മി ശരത് കുമാർ സംവിധാനത്തിലേക്ക്. അവരുടെ ആദ്യ സിനിമ കണ്ണാമ്മൂച്ചി യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ ഓൺലൈനിലൂടെ റിലീസ് ചെയ്തിരിക്കുന്നു. സ്ത്രീകളുടെ പ്രശ്നങ്ങളും മറ്റുമാണ് ചിത്രം പറയുന്നതെന്നാണ് സൂചനകൾ.
വരലക്ഷ്മിയുടെ സിനിമാമേഖലയിലെ സുഹൃത്തുക്കളായ സാമന്ത, സായി പല്ലവി, അതിഥി, ആര്യ, രാധിക, ഐശ്വര്യ രാജേഷ്, തപ്സി പന്നു, ഹൻസിക എന്നിവരെല്ലാം പോസ്റ്റർ ഷെയർ ചെയ്യുകയും ടീമിന് ഭാവുകങ്ങൾ നേരുകയും ചെയ്തിട്ടുണ്ട്.