കേരളത്തിൽ തിയേറ്ററുകള്‍ പ്രവർത്തിക്കാനുള്ള അനുമതി ലഭിച്ചതോടെ പുതിയ മലയാളസിനിമകൾ റിലീസ് തീയ്യതി പ്രഖ്യാപിച്ചു തുടങ്ങി. തണ്ണീർമത്തൻ ദിനങ്ങൾ ഫെയിം അനശ്വര രാജൻ പ്രധാനകഥാപാത്രമായെത്തുന്ന വാങ്ക് ജനുവരി 29ന് തിയേറ്ററുകളിലേക്കെത്തുകയാണ്. വികെ പ്രകാശിന്റെ മകൾ കാവ്യ പ്രകാശ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണിത്. 25മത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ(കേരള)യിലേക്ക് ചിത്രം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മലയാളസിനിമ ടുഡേ സെക്ഷനിലേക്ക് തിരഞ്ഞെടുത്തിട്ടുള്ള 12 ചിത്രങ്ങളിൽ ഒന്നാണിത്.
വാങ്ക് , ഉണ്ണി ആറിന്റെ പ്രശസ്ത ചെറുകഥയെ ആസ്പദമാക്കിയിട്ടുള്ളതാണ്. ഷബ്ന മുഹമ്മദ് , ഉണ്ണിയുടെ കഥയെ തിരക്കഥ ആക്കിയിരിക്കുന്നു.
വിനീത് സിനിമയിൽ അനശ്വരയുടെ അച്ഛനായെത്തുന്നു. മേജർ രവി, ശ്രീകാന്ത് മുരളി, ഗപ്പി ഫെയിം നന്ദന വർമ്മ, ജോയ് മാത്യു, തെസ്നി ഖാൻ, പ്രകാശ് ബാരെ, ഗോപിക രമേശ്, മീനാക്ഷി ഉണ്ണിത്താൻ , സരസ ബാലുശ്ശേരി എന്നിവരാണ് സഹതാരങ്ങൾ.
വാങ്ക് നിർമ്മിച്ചിരിക്കുന്നത് ഷബീർ പാത്ത് ബാനറിൽ സിറാജുദ്ദീൻ കെ പി ആണ്. മേജർ രവിയുടെ മകൻ അർജ്ജുൻ രവി സിനിമാറ്റോഗ്രാഫറും സംഗീതം ഔസേപ്പച്ചനുമാണ്. 7ജെ ഫിലിംസ്, ഷിമോഗ ക്രിയേഷൻസ് എന്നിവർ ട്രന്റ് ആഡ് ഫിലിം മേക്കേഴ്സ് പ്രൈവറ്റ് ലിമിറ്റഡുമായി ചേർന്ന് സിനിമ അവതരിപ്പിക്കുന്നു.