Categories
Film News

പുതുമുഖം വന്ദിത മനോഹരന്‍ മമ്മൂട്ടിയുടെ നായികയായി ഗാനഗന്ധര്‍വ്വനില്‍

രമേഷ് പിഷാരടിയുടെ രണ്ടാമത്തെ സിനിമ മമ്മൂട്ടി നായകനായ, ഗാനഗന്ധര്‍വ്വന്‍ അടുത്തിടെയാണ് ഔദ്യോഗികമായി ആരംഭിച്ചത്. കൊച്ചിയില്‍ സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്. ഗാനമേള ഗായകന്‍ കലാദാസന്‍ ഉല്ലാസായി മമ്മൂക്കയെത്തുന്ന സിനിമ, ഒരു തമാശ ചിത്രമാണ്. രമേഷ് പിഷാരടിയും ഹരിനായരും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

അണിയറക്കാര്‍ പുതുമുഖം വന്ദിത മനോഹരനെ നായികയായി നിശ്ചയിച്ചിരിക്കുകയാണ്. സഹതാരങ്ങളായി മുകേഷ്, മനോജ് കെ ജയന്‍, സുരേഷ് കൃഷ്ണ, അബു സലീം, സലീം കുമാര്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഹരീഷ് കണാരന്‍, അശോകന്‍, ഇന്നസെന്റ്, മണിയന്‍പിള്ള രാജു എന്നിവരുമെത്തുന്നു. പ്രശസ്ത ഛായാഗ്രാഹകന്‍ അഴകപ്പന്‍ , സംഗീതസംവിധായകന്‍ ദീപക് ദേവ്, എഡിറ്റര്‍ ലിജോ പോള്‍ എന്നിവരാണ് അണിയറയിലുള്ളത്.

രമേഷ് പിഷാരടി ആദ്യമായി സംവിധായകനായത് പഞ്ചവര്‍ണ്ണ തത്ത എന്ന സിനിമയിലൂടെയായിരുന്നു. നര്‍മ്മത്തിന് പ്രാധാന്യം നല്‍കി ഒരുക്കിയ സിനിമയില്‍ ജയറാം, കുഞ്ചാക്കോ ബോബന്‍, അനു സിതാര എന്നിവര്‍ പ്രധാനതാരങ്ങളായെത്തി. ഇച്ചായിസ് പ്രൊഡക്ഷന്‍സും രമേഷ് പിഷാരടി എന്റര്‍ടെയ്ന്‍മെന്റ്‌സും സംയുക്തമായാണ് ചിത്രം നിര്‍മ്മിക്കുന്നത്.