Categories
Film News trailer

വലിയ പെരുന്നാള്‍ ട്രയിലര്‍ കാണാം

ഷെയ്ന്‍ നിഗം ചിത്രം വലിയ പെരുന്നാള്‍ ട്രയിലര്‍ ഓണ്‍ലൈനില്‍ റിലീസ് ചെയ്തു. ഡിസംബര്‍ 20ന് ചിത്രം റിലീസ് ചെയ്യാനിരിക്കുകയാണ്. നവാഗതനായ ഡിമല്‍ ഡെന്നീസ് ഒരുക്കിയിരിക്കുന്ന സിനിമ ഫോര്‍ട്ട് കൊച്ചി ആസ്ഥാനമാക്കിയുള്ള ഒരു മാസ് എന്റര്‍ടെയ്‌നര്‍ ആണ്. സിനിമയിലെ ഗാനങ്ങള്‍ മുമ്പ് അണിയറക്കാര്‍ റിലീസ് ചെയ്തിരുന്നു.

വലിയ പെരുന്നാളില്‍ ഷെയ്ന്‍ ഒരു ഡാന്‍സറായാണെത്തുന്നത്. സംവിധായകന്‍ ഡിമല്‍ തസ്‌റീഖ് അബ്ദുള്‍ സലാമുമായി ചേര്‍ന്ന് തിരക്കഥ ഒരുക്കിയിരിക്കുന്നു. ഷെയ്‌നിനൊപ്പം സൗബിന്‍ ഷഹീര്‍, ജോജു ജോര്‍ജ്ജ് എന്നിവരും പ്രധാനകഥാപാത്രങ്ങളായെത്തുന്നു.

അണിയറയില്‍ തൊട്ടപ്പന്‍ ഫെയിം സുരേഷ് രാജന്‍ സിനിമാറ്റോഗ്രാഫി, റെക്‌സ് വിജയന്‍ സംഗീതം, വിവേക് ഹര്‍ഷന്‍ എഡിറ്റിംഗ്.
മോനിഷ രാജീവ്, മാജിക് മൗണ്ടെയ്ന്‍ സിനിമയുടെ ബാനറില്‍ സിനിമ നിര്‍മ്മിക്കുന്നു. അന്‍വര്‍ റഷീദ് ചിത്രം അവതരിപ്പിക്കുന്നു.