ഇന്ദ്രജിത് സുകുമാരന്റെ സ്‌പോര്‍ട്‌സ് ചിത്രമാണ് ആഹാ. കേരളത്തിന്റെ സ്വന്തം കായികഇനമായ ടഗ് ഓഫ് വാര്‍ അഥവ വടംവലി ആണ് ചിത്രത്തില്‍ പറയുന്നത്. വടംവലി പാട്ട് റിലീസ് ചെയ്യാന്‍ ഏറ്റവും അനുയോജ്യമായ സമയമായ ഓണക്കാലത്ത് തന്നെ ഗാനം റിലീസ് ചെയ്തിരിക്കുകയാണ്. പൃഥ്വിരാജ് തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് ഗാനം ഷെയര്‍ ചെയ്തിരിക്കുന്നത്.

ബിബിന്‍ പോള്‍ സാമുവല്‍ എന്ന പുതുമുഖ സംവിധായകനാണ് ചിത്രത്തിന്റെ സംവിധാനവും എഡിറ്റിംഗും. ടോബിറ്റ് ചിറയത്ത് തിരക്കഥ ഒരുക്കിയിരിക്കുന്ന സിനിമ പ്രശസ്ത വടംവലി ടീമാ ആഹാ നീലൂരിന്റെ കഥയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുള്ളതാണ്. 2008സീസണില്‍ കളിച്ച 73 കളില്‍ 72 എണ്ണത്തിലും വിജയികളായ ടീമാണിത്.

ഇന്ദ്രജിത്തിനൊപ്പം വാരിക്കുഴിയിലെ കൊലപാതകം ഫെയിം അമിത് ചക്കാലക്കല്‍, അശ്വന്‍ കെ കുമാര്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നു. തരംഗം ഫെയിം ശാന്തി ബാലചന്ദ്രന്‍ ആണ് നായിക. ക്യാമറയ്്ക്ക പിറകില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഒട്ടുമിക്കവരും പുതുമുഖങ്ങളാണ്. സിനിമാറ്റോഗ്രാഫര്‍ രാഹുല്‍ ബാലചന്ദ്രന്‍, മ്യൂസിക് ഡയറക്ടര്‍ സയനോര ഫിലിപ്പ്, സിയാദ് കബീര്‍ പശ്ചാത്തലസംഗീതം എന്നിവരാണ് അണിയറയില്‍.

പ്രേം എബ്രഹാം. സാസാ പ്രൊഡക്ഷന്‍സ് ബാനറില്‍ ആഹാ നിര്‍മ്മിക്കുന്നു. വരുംദിവസങ്ങളില്‍ ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരും.

Published by eparu

Prajitha, freelance writer