Categories
Film News

കേശു ഈ വീടിന്റെ നാഥന്‍ വാലന്റൈന്‍ദിന സ്‌പെഷല്‍ പോസ്റ്റര്‍

കേശു ഈ വീടിന്റെ നാഥന്‍ അണിയറക്കാര്‍ വാലന്റൈന്‍ ദിനത്തില്‍ ചിത്രത്തിന്റെ സ്‌പെഷല്‍ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുകയാണ്. പ്രധാനതാരങ്ങളായ ദിലീപും ഉര്‍വശിയുമാണ് പോസ്റ്ററില്‍. ഇരുവര്‍ക്കും 33ാം വിവാഹവാര്‍ഷികാശംസകള്‍ നേര്‍ന്നുകൊണ്ടുള്ള പോസ്റ്ററാണ്. ആദ്യമായി ഇരുവരും ഒന്നിക്കുന്ന സിനിമയില്‍ ദമ്പതികളായാണ് എത്തുന്നതെന്നതാണ് ഹൈലൈറ്റ്. ഉര്‍വശിയുടെ കഥാപാത്രം രത്‌നമ്മ, ദിലീപ് ടൈറ്റില്‍ കഥാപാത്രം കേശുവായുമെത്തുന്നു. ജൂണ്‍ ഫെയിം വൈഷ്ണവി, തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ ഫെയിം നസ്ലേന്‍ എന്നിവരാണ് മക്കളായെത്തുന്നത്.

സംവിധായകന്‍ നാദിര്‍ഷ ഒരുക്കുന്ന സിനിമയുടെ തിരക്കഥ ദേശീയ പുരസ്‌കാരജേതാവ് സജീവ് പാഴൂരിന്റേതാണ്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും. സിനിമയില്‍ രണ്ട് വ്യത്യസ്ത ലുക്കുകളില്‍ ദിലീപെത്തുന്നു. മുടി മൊട്ടയടിച്ച് ലുക്കില്‍ നല്ല വ്യത്യാസം ഇതിനോടകം തന്നെ താരം വരുത്തിയിട്ടുണ്ട്.

കേശു ഈ വീടിന്റെ നാഥന്‍ സിനിമയുടെ ഭാഗമായി അനുശ്രീ, സിദ്ദീഖ്, സലീം കുമാര്‍, ഹരിശ്രീ അശോകന്‍, കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന്‍, ശ്രീജിത് രവി, ജാഫര്‍ ഇടുക്കി, കോട്ടയം നസീര്‍, ഗണപതി, സ്വാസിക, എന്നിവരുമെത്തുന്നു.
നാഡ് ഗ്രൂപ്പ്, ദിലീപിന്റെയും നാദിര്‍ഷയുടെയും ഉടമസ്ഥതയിലുള്ള ആണ് സിനിമ നിര്‍മ്മിക്കുന്നത്. ചിത്രം ഏപ്രിലില്‍ വിഷുക്കാലത്ത് റിലീസ് ചെയ്യും.