Categories
Film News teaser

വാലന്‍റൈൻ ദിന ടീസറുമായി രാധേശ്യാം

അണിയറക്കാർ നേരത്തെ അറിയിച്ചിരുന്നതനുസരിച്ച് പ്രഭാസ് ചിത്രം രാധേ ശ്യാം വാലന്‍റൈൻ ദിനത്തിൽ സിനിമയുടെ സ്പെഷൽ ടീസർ പുറത്തിറക്കി. ടീസറിൽ ചിത്രത്തിൽ രണ്ട് പ്രധാനകഥാപാത്രങ്ങളുമെത്തുന്നു. രാധകൃഷ്ണ കുമാർ ഒരുക്കുന്ന സിനിമ യൂറോപ്പ്യൻ പശ്ചാത്തലത്തിലൊരുക്കുന്ന ഒരു പഴയകാല പ്രണയകഥയാണ്. പ്രഭാസ് , സാധാരണ എത്തുന്ന മാസ് ആക്ഷൻ സിനിമകളിൽ നിന്നും വ്യത്യസ്തമായി സിനിമയിൽ റൊമാന്‍റിക് ഹീറോയായെത്തുന്നു.

പ്രഭാസിന്‍റെ മുൻ സിനിമ ബാഹുബലി പോലെ തന്നെ സംവിധായകൻ രാധേശ്യാമും ഒരു പാൻ ഇന്ത്യൻ സിനിമയായാണൊരുക്കുന്നത്. ഹിന്ദിയിലും സൗത്ത് ഇന്ത്യയിലെ നാല് ഭാഷകളിലും സിനിമയെത്തുന്നു. ഡിയർ കോമ്രേഡ് ഫെയിം ജസ്റ്റിൻ പ്രഭാകർ സംഗീതമൊരുക്കുന്നു. തമിഴ്, തെലുഗ്, കന്നഡ, മലയാളം വെർഷനുകളുടെ സംഗീതം. ഹിന്ദി വെർഷന് സംഗീതം മിഥുൻ, മനൻ ഭര്ത്വാജ് എന്നിവർ ചേർന്നൊരുക്കുന്നു.

പ്രഭാസ് ഫോർച്ച്യൂൺ ടെല്ലറായെത്തുമ്പോൾ പൂജ ഹെഡ്ജെ രാജകുമാരിയായെത്തുന്നുവെന്നാണ് റിപ്പോർട്ടുകൾ. മലയാളി താരം ജയറാം, സച്ചിൻ ഖേദേകർ, ഭാഗ്യശ്രീ, സസ്ഗ ഛേത്രി, പ്രിയദർശിനി പുള്ളികൊണ്ട, മുര്ളി ശർമ്മ, റിഥി കപൂർ, സാഷ ഛേത്രി, സത്യൻ, കുനാൽ റോയ് കപൂർ എന്നിവർ സഹതാരങ്ങളാകുന്നു.