ഫ്രൈഡേ ഫിലിം ബൗസ് നിർമ്മിക്കുന്ന നായ സിനിമയാണ് വാലാട്ടി. നവാഗതനായ ദേവൻ സംവിധാനം ചെയ്യുന്ന സിനിമ യഥാർത്ഥ നായകൾ അഭിനയിക്കുന്ന പരീക്ഷണ സിനിമയാണ്. മൂന്നു മാസം നീണ്ട ചിത്രീകരണത്തിന് ശേഷം കഴിഞ്ഞ ദിവസം അണിയറക്കാർ ചിത്രീകരണം പൂർത്തിയായതായി അറിയിച്ചു. 9 നായകൾ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന സിനിമ മേക്കിംഗിൽ തന്നെ ചരിത്രമാണെന്ന് വിജയ് ബാബു അറിയിച്ചു.
The most challenging movie we hv ever done . It is history in the making … 9 dogs playing central characters along with few actors Devan Vinay Babu Shibu G Suseelan
Posted by Vijay Babu on Wednesday, December 23, 2020
അണിയറക്കാർ അറിയിച്ചതനുസരിച്ച്, വാലാട്ടി കേന്ദ്രകഥാപാത്രങ്ങളായി നായകൾ എത്തുന്ന വിഎഫ്എക്സ് സഹായമില്ലാതെ ആദ്യ ഇന്ത്യൻ സിനിമയാണിത്. ഒരു ഗോൾഡന്‍ റിട്രീവർ, റോട്ടവീലർ, കോക്കർ സ്പാനിയൽ, ഇന്ത്യൻ നായ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളായ ടോമി, അമലു, ബ്രൂണോ, കരിദാസ് എന്നിവരായെത്തുന്നത്. നായകൾ കഴിഞ്ഞ ഒരു വർഷമായി ഇതിനുള്ള പരിശീലനത്തിലാണ്.
നായകൾക്കൊപ്പം നിരവധി താരങ്ങളും സിനിമയുടെ ഭാഗമാകുന്നു. വിഷ്ണു പണിക്കർ- ക്യാമറ, എഡിറ്റിംഗ് – അയൂബ് ഖാൻ, നവാഗതനായ വരുൺ സുനിൽ- സംഗീതം എന്നിവരാണ് അണിയറയില്‍.