Categories
Film News

വിഎ ശ്രീകുമാര്‍ ഒരുക്കുന്ന ഹിന്ദി സിനിമ മിഷന്‍ കൊങ്കണില്‍ മലയാളി താരം നായകനാകുന്നു

വിഎ ശ്രീകുമാര്‍ മലയാളികള്‍ക്ക് സുപരിചിതനാണ്. പരസ്യസംവിധായകനായിരുന്ന ശ്രീകുമാര്‍, മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, പ്രകാശ് രാജ് ടീം പ്രധാനകഥാപാത്രങ്ങളായെത്തിയ ഒടിയന്‍ എന്ന സിനിമ സംവിധാനം ചെയ്തുകൊണ്ട് ഫീച്ചര്‍സിനിമകളിലേക്കെത്തി. അദ്ദേഹം തന്റെ അടുത്ത പ്രൊജക്ട് ഒരുക്കാനൊരുങ്ങുകയാണ്.

The heroic tales of Mappila Khalasis..When our Nation’s security is threatened.

Posted by V A Shrikumar on Thursday, September 3, 2020

മിഷന്‍ കൊങ്കണ്‍ എന്ന് പേരിട്ടിരിക്കുന്ന സിനിമ മാപ്പിള ഖലാസികളുടെ സാഹസിക കഥകള്‍ പറയുന്ന സിനിമയായിരിക്കും. മലബാറിലെ പ്രശസ്ത ഉരുനിര്‍മ്മാതാക്കളാണിവര്‍. കൊങ്കണ്‍ റെയില്‍വെ പശ്ചാത്തലത്തിലുള്ള കഥയാണിത്. ടിഡി രാമകൃഷ്ണന്‍ സിനിമയുടെ തിരക്കഥ ഒരുക്കുന്നു. പ്രധാനമായി ഹിന്ദിയില്‍ ഒരുക്കുന്ന സിനിമ മറ്റ് ദക്ഷിണേന്ത്യന്‍ ഭാഷകളിലും റിലീസ് ചെയ്യും.

ശ്രീകുമാര്‍ ടൈംസ് ഓഫ് ഇന്ത്യയോടറിയിച്ചിരിക്കുന്നത് സിനിമയിലെ നായകകഥാപാത്രം മലയാളത്തില്‍ നിന്നുമുള്ള ആളായിരിക്കുമെന്നാണ്. രാജ്യത്ത് ഒട്ടേറെ മിഷനുകളുടെ ഭാഗമായിട്ടുള്ളവരാണ് മാപ്പിള ഖലാസികള്‍. ഡിസംബറില്‍ സിനിമ ചിത്രീകരണം ആരംഭിക്കാനിരിക്കുകയാണെന്നും സംവിധായകന്‍ അറിയിച്ചു.

സിനിമയിലെ ആക്ഷന്‍ രംഗങ്ങളൊരുക്കുന്നത് ഹോളിവുഡ് ടെക്‌നീഷ്യന്മാരായിരിക്കുമെന്നും ബിഗ് ബജറ്റ് ചിത്രമായിരിക്കുമിതെന്നുമാണ് വാര്‍ത്തകള്‍. മിഷന്‍ കൊങ്കണ്‍ രത്‌നഗിരി, ഗോവ, ഡല്‍ഹി, ബേപ്പൂര്‍, കോഴിക്കോട്, പാലക്കാട് എന്നീ ലോക്കേഷനുകളിലായി ചിത്രീകരിക്കും. എര്‍ത്ത് ആന്റ് എയര്‍ ഫിലിംസ് ബാനറില്‍ സിനിമ നിര്‍മ്മിക്കും.