Categories
Film News

കക്ഷി അമ്മിണി പിള്ളയിലെ ഉയ്യാരം പയ്യാരം ഹിറ്റായി

ആസിഫ് അലി നായകനായ ഒപി 160/18 കക്ഷി: അമ്മിണിപിള്ള യിലെ ഉയ്യാരം പയ്യാരം എന്നു തുടങ്ങുന്ന ഗാനം അടുത്തിടെയാണ് റിലീസ് ചെയ്തത്. കോമഡി ട്രാക്കിലുള്ള ഗാനം ആലപിച്ചിരിക്കുന്നത് ബേസില്‍ ജോസഫ് ആണ്. കല്യാണ റിസപ്ഷനില്‍ ആലപിക്കുന്ന ഗാനമായാണ് ഒരുക്കിയിരിക്കുന്നത്. സിയ ഉള്‍ ഹക്ക് ആലപിച്ചിരിക്കുന്ന ഗാനം സാമുവല്‍ എബി സംഗീതം നല്‍കിയിരിക്കുന്നു. മനു മഞ്ജിത്തിന്റേതാണ് വരികള്‍.

റിലീസ് ചെയ്ത് രണ്ട് ദിവസത്തിനുള്ളില്‍ പാട്ട് 3ലക്ഷം വ്യൂസ് നേടിയിരിക്കുന്നു. അജു വര്‍ഗ്ഗീസ്, വിനീത് ശ്രീനിവാസന്‍ തുടങ്ങിയ സെലിബ്രിറ്റികള്‍ തങ്ങളുടെ ഫേസ്ബുക്ക് പേജുകളില്‍ ഷെയര്‍ ചെയ്തിട്ടുണ്ട് ഗാനം.

ദിന്‍ജിത് അയ്യത്താന്‍ സംവിധാനം ചെയ്യുന്ന കക്ഷി അമ്മിണി പിള്ള തിരക്കഥ ഒരുക്കിയിരിക്കുന്നത് സനിലേഷ് ശിവന്‍ ആണ്. കോടതിയിലെ സംഭവങ്ങളാണ് സിനിമ പറയുന്നത്. ആസിഫ് അലി വക്കീലായെത്തുന്ന സിനിമയില്‍ വിജയരാഘവന്‍, അഹമ്മദ് സിദ്ദീഖ്, നിര്‍മ്മല്‍ പാലാഴി, മാമുക്കോയ, സുധീഷ്, സരയു മോഹന്‍ എന്നിവരുമുണ്ട്.

സാറ ഫിലിംസിന്റെ ബാനറില്‍ റിജു രാജന്‍ സിനിമ നിര്‍മ്മിക്കുന്നു.