Categories
Film News

ഉയിരുള്ളവരാം: വലിയ പെരുന്നാളില്‍ നിന്നും പുതിയ ലിറികല്‍ വീഡിയോ

ഡിസംബര്‍ 20ന് റിലീസ് ചെയ്യുകയാണ് ഷെയ്ന്‍ നിഗം നായകനായെത്തുന്ന വലിയ പെരുന്നാള്‍. ഇതിനോടകം തന്നെ അണിയറക്കാര്‍ ചിത്രത്തിന്റെ ട്രയിലറും ഗാനങ്ങളും റിലീസ് ചെയ്തിരുന്നു. പുതിയതായി സിനിമയില്‍ നിന്നും പുതിയ ഗാനത്തിന്റെ ലിറികല്‍ വീഡിയോ ആണെത്തിയിരിക്കുന്നത്. ഉയിരുള്ളവരാം എന്ന് തുടങ്ങുന്ന ഗാനം റെക്‌സ് വിജയന്‍ ഒരുക്കി ബെന്നി ദയാല്‍ ആലപിച്ചിരിക്കുന്നു. ഹാരിസ് സലീം, സ്ട്രീറ്റ് അക്കാഡമിക്‌സ് റാപ് പോര്‍ഷനുകള്‍ ആലപിച്ചിരിക്കുന്നു. അന്‍വര്‍ അലിയുടേതാണ് വരികള്‍.

നവാഗതനായ ഡിമല്‍ ഡെന്നീസ് ഒരുക്കിയിരിക്കുന്ന സിനിമ ഫോര്‍ട്ട് കൊച്ചി ആസ്ഥാനമാക്കിയുള്ള ഒരു മാസ് എന്റര്‍ടെയ്നര്‍ ആണ്.

വലിയ പെരുന്നാളില്‍ ഷെയ്ന്‍ ഒരു ഡാന്‍സറായാണെത്തുന്നത്. സംവിധായകന്‍ ഡിമല്‍ തസ്റീഖ് അബ്ദുള്‍ സലാമുമായി ചേര്‍ന്ന് തിരക്കഥ ഒരുക്കിയിരിക്കുന്നു. ഷെയ്നിനൊപ്പം സൗബിന്‍ ഷഹീര്‍, ജോജു ജോര്‍ജ്ജ് എന്നിവരും പ്രധാനകഥാപാത്രങ്ങളായെത്തുന്നു.

ഷെയ്ന്‍ നിഗം ഡാന്‍സറായാണ് ചിത്രത്തിലെത്തുന്നത്. ജോജു ജോര്‍ജ്ജ്, ഫില്‍റ്റര്‍ കോഫി ഫെയിം ഹിമിക ബോസ്, വിനായകന്‍, സൗബിന്‍ ഷഹീര്‍, അലന്‍സിയര്‍ ലെ, ധര്‍മ്മജന്‍ ബോള്‍ഗാട്ടി എന്നിവരോടൊപ്പം കുറച്ച് പുതുമുഖങ്ങളും ചിത്രത്തിലെത്തുന്നു.

അണിയറയില്‍ തൊട്ടപ്പന്‍ ഫെയിം സിനിമാറ്റോഗ്രാഫര്‍ സുരേഷ് രാജന്‍, കമ്പോസര്‍ റെക്സ് വിജയന്‍, എഡിറ്റര്‍ വിവേക് ഹര്‍ഷന്‍ എന്നിവരാണുള്ളത്.

മോനിഷ രാജീവ്, മാജിക് മൗണ്ടെയ്ന്‍ സിനിമാസ് ബാനറില്‍ ചിത്രം നിര്‍മ്മിക്കുന്നു. ഹിറ്റ് സംവിധായകന്‍ അന്‍വര്‍ റഷീദ് സിനിമ അവതരിപ്പിക്കുന്നു.