Categories
Film News trailer

ഉയരെ ട്രയിലറിന് സോഷ്യല്‍ മീഡിയയില്‍ വന്‍സ്വീകരണം

ഉയരെ അണിയറക്കാര്‍ നേരത്തേ അറിയിച്ചിരുന്നതു പോലെ ട്രയിലര്‍ ഓണ്‍ലൈനിലൂടെ റിലീസ് ചെയ്തു. പുതുമുഖം മനു അശോകന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ പാര്‍വ്വതിയും ആസിഫ് അലിയും പ്രധാന കഥാപാത്രങ്ങളാവുന്നു. ടൊവിനോ തോമസും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. സംയുക്ത മേനോന്‍, അനാര്‍ക്കലി മരക്കാര്‍, സിദ്ദീഖ്, പ്രതാപ് പോത്തന്‍, പ്രേം പ്രകാശ്, എന്നിവരും സിനിമയുടെ ഭാഗമാകുന്നു.

ട്രയിലറില്‍ നിന്നും ആസിഡ് ആക്രമണം നേരിട്ട ഒരു പെണ്‍കുട്ടി തന്റെ ഉറച്ച തീരുമാനത്താല്‍ തന്റെ ആഗ്രഹമായ പൈലറ്റ് ആയിത്തീരുന്നതാണ്.

നിരവധി സെലിബ്രിറ്റികള്‍ ട്രയിലര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ഇന്ദ്രജിത് സുകുമാരന്‍, അജു വര്‍ഗ്ഗീസ്, റിമ കല്ലിങ്കല്‍ തുടങ്ങിയവര്‍. യൂട്യൂബില്‍ 3.75ലക്ഷം ആളുകള്‍ കണ്ടിരിക്കുന്ന വീഡിയോ ട്രന്റിംഗ് ലിസ്റ്റില്‍ മുന്‍നിരയില്‍ തന്നെയുണ്ട്. എസ് ക്യൂബ് ഫിലിംസിന്റെ ആദ്യ നിര്‍മ്മാണസംരംഭമാണ് ഉയരെ. ഏപ്രില്‍ 26ന് ചിത്രം തിയേറ്ററുകളിലേക്കെത്തും.

ഉയരെയുടെ ടെക്‌നികല്‍ വിഭാഗത്തില്‍ സിനിമാറ്റോഗ്രാഫര്‍ മുകേഷ് മുരളീധരന്‍, എഡിറ്റര്‍ മഹേഷ് നാരായണന്‍, മ്യൂസിക് ഡയറക്ടര്‍ ഗോപി സുന്ദര്‍ എന്നിവരാണുള്ളത്.