Categories
Film News

വിജയ് സൂപ്പറും പൗർണ്ണമിയെന്ന ഹിറ്റ് ചിത്രത്തിന് ശേഷം ആസിഫ് അലി ചിത്രം ഉയരെയുടെ പോസ്റ്റർ പുറത്ത്

ആസിഡ് ആക്രമണത്തെ അതിജീവിയ്ക്കുന്ന പല്ലവിയെന്ന കഥാപാത്രമായി പാർവതിയെത്തുന്ന ചിത്രമാണ് ഉയിരെ, ടൊവിനോ , ആസിഫ് എന്നിവരാണ് നായകൻമാരായെത്തുന്നത് .
ഉയരെയിലെ ആസിഫ് അലിയുടെ പോസ്റ്റർ പുറത്ത് , ഗോവിന്ദെന്ന കഥാപാത്രമായാണ് ആസിഫ് എത്തുന്നത് . ആസിഫ് തന്നെയാണ് പോസ്റ്റർ പുറത്ത് വിട്ടത് .
മനു അശോകനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബോബി- സഞ്ജയ്മാരാണ് ചിത്രത്തിനായി തിരക്കഥയൊരുക്കുന്നത് .മുകേഷ് മുരളീധരൻ സിനിമോട്ടോഗ്രഫിയും , മഹേഷ് നാരായണൻ എഡിറ്റിംങും ഗോപീ സുന്ദർ സംഗീതവും നിർവഹിയ്ക്കുന്നു .
മലയാളത്തിലെ മുൻനിര താരങ്ങളായ ടൊവിനോയും ആസിഫ് അലിയും പാർവതിയും ഒന്നിക്കുന്നെന്ന ഖ്യാതിയും ചിത്രത്തിനുണ്ട് .
എസ് ക്യൂബ് ഫിലിംസാണ് ചിത്രം നിർമ്മിയ്ക്കുന്നത്. ആസിഡ് ആക്രമണത്തിനിരയായ പെൺകുട്ടിയായാണ് പാർവതി ചിത്രത്തിലെത്തുന്നത് , രൺജി പണിക്കർ , പ്രേം പ്രകാശ് , പ്രതാപ് പോത്തൻ എന്നിവരും ഉയരെയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നു .