പാര്‍വ്വതി നായികയാകുന്ന ഉയരെ യു സര്‍ട്ടിഫിക്കറ്റ് നേടി സെന്‍സര്‍ഷിപ്പ് പൂര്‍ത്തിയാക്കി. ഏപ്രില്‍ 26ന് സിനിമ തിയേറ്ററുകളിലേക്കെത്തുകയാണ്. പുതുമുഖ സംവിധായകനായ മനു അശോകന്റെ സിനിമ ആസിഡ് ആക്രമണത്തിന് വിധേയയായ പെണ്‍കുട്ടി തന്റെ നിശ്ചയദാര്‍ഡ്യത്താല്‍ അതിനെ അതിജീവിക്കുകയും തന്റെ ജീവിതലക്ഷ്യം പൂര്‍ത്തിയാക്കുന്നതുമാണ് കഥ. പാര്‍വ്വതി പല്ലവി എന്ന കഥാപാത്രമായാണ് എത്തുന്നത്.പൈലറ്റ് ആവാനാണ് പല്ലവി ആഗ്രഹിക്കുന്നത്. ആസിഫ് അലി നായകവേഷം ചെയ്യുന്നു. ടൊവിനോ തോമസ് ചിത്രത്തില്‍ ഒരു പ്രധാനവേഷത്തിലെത്തുന്നു. സംയുക്ത മേനോന്, അനാര്‍ക്കലി മരയ്കാര്, സിദ്ദീഖ്, പ്രതാപ് പോത്തന്, പ്രേം പ്രകാശ്, ഭഗത് മാനുവല്‍, തുടങ്ങിയ സഹതാരങ്ങളും ചിത്രത്തിലുണ്ട്.
ദേശീയ അവാര്‍ഡ് ജേതാക്കളായ ബോബി സഞ്ജയ് ടീം തിരക്കഥ ഒരുക്കുന്ന സിനിമ ആരാധകര്‍ വളരെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.സിനിമയിലെ ട്രയിലറും പാട്ടുകളും റിലീസ് ചെയ്തതിന് വന്‍സ്വീകരണമാണ് പ്രേക്ഷകര്‍ നല്‍കിയത്. സിനിമയിലെ നായികയെ അവതരിപ്പിക്കുന്നതിനായി പാര്‍വ്വതി വളരെയധികം പ്രയത്നിച്ചിട്ടുണ്ട്.ചിത്രീകരണം തുടങ്ങും മുമ്പായി ആഗ്രയിലെ ഒരു കൂട്ടം ആസിഡ് ആക്രമണത്തിന് ഇരയായ വനിതകള്‍ നടത്തുന്ന റെസ്റ്റോറന്റ് സന്ദര്‍ശിക്കുകയും അവരെ പറ്റി കൂടുതല്‍ അടുത്തറിയുകയും ചെയ്തിരുന്നു.
എസ് ക്യൂബ് ഫിലിംസിന്റെ കന്നി സിനിമയാണ് ഉയരെ.