Categories
Film News

വിവാദങ്ങൾ വിട്ടൊഴിയാതെ മമ്മൂട്ടി ചിത്രം മാമാങ്കം, ഇത്തവണ പുറത്തായത് 3 പേർ

മമ്മൂട്ടി നായകനായെത്തുന്ന മാമാങ്കത്തെ ചൊല്ലിയുള്ള തർക്കങ്ങളും , പരാതികളും തുടരുന്നു.  ക്വീനെന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസിൽ പ്രതിഷ്ഠ നേടിയ ധ്രുവെന്ന യുവ നടനെ പുറത്താക്കിയാണ് മാമാങ്കം വാർത്തകളിൽ  നിറഞ്ഞ് നിന്നത്.
ചിത്രത്തിനായി ഒരു വർഷത്തോളം കഠിന പരിശ്രമങ്ങൾ നടത്തിയ ധ്രുവിനെ പ്രശംസിച്ച്  സംവിധായകനടക്കം രംഗത്തെത്തിയിരുന്നു, എന്നാൽ ഏതാനും ദിവസങ്ങൾക്ക് ശേഷം ധ്രുവിനെ പുറത്താക്കിയതായി താരം തന്നെ വ്യക്തമാക്കിയിരുന്നു.
ധ്രുവിന് പിന്തുണയർപ്പിച്ചും സിനിമയിലെ നെറികേടുകളെ പരസ്യമായി വിമർശിച്ചും നടൻ ഷമ്മി തിലകൻ രംഗത്തെത്തിയതും വാർത്തകളിൽ നിറഞ്ഞ് നിന്നിരുന്നു.
ചിത്രത്തിൽ നിന്ന് ഇപ്പോൾ മറ്റൊരു പുറത്താക്കൽ വാർത്തയാണ് ഇപ്പോഴെത്തുന്നത്, ടെക്നിക്കൽ ടീം അംഗങ്ങളെ മാററിയെന്ന വാർത്തയാണ് ഇപ്പോള് പുറത്ത് വരുന്നത്.
മൂന്ന് പേരെ ഇത്തരത്തിൽ പുറത്താക്കിയതായണ് വാർത്തകൾ വരുന്നത്. പ്രശസ്തനായ ഛായാഗ്രഹകൻ ഗണേശ് രാജവേലു, കോസ്റ്റും ഡിസൈനർ അനു വർദ്ധൻ, ആർട്ട് ഡയറക്ടർ സുനിൽ ബാബു എന്നിവരെയാണ് പുറത്താക്കിയത്. മാറ്റങ്ങളും തിരസ്കാരങ്ങളും ദിനംപ്രതി വാർത്തകളിൽ ഇടം നേടുമ്പോൾ ബിഗ് ബജറ്റ് ചിത്രമായമാമാങ്കത്തെ ആകാംക്ഷയോടെ ഉറ്റ് നോക്കുകയാണ് ജനങ്ങൾ.