Categories
Film News

ഉപചാരപൂർവ്വം ഗുണ്ട ജയൻ ഫസ്റ്റ് ലുക്ക് പോസ്റ്റർ

ദുൽഖർ സൽമാന്റെ പ്രൊഡക്ഷൻ ഹൗസ് മൈ ഡ്രീംസ് എന്‍റർടെയ്ൻമെന്‍റുമായി ചേർന്ന നിർമ്മിക്കുന്ന പുതിയ സിനിമ ഉപചാരപൂർവ്വം ഗുണ്ട ജയൻ ഫസ്റ്റ്ലുക്ക് പോസ്റ്റർ ദുൽഖർ സോഷ്യൽമീഡിയയിലൂടെ ഷെയർചെയ്തു. സൈജു കുറുപ്പ് നായകനാകുന്ന സിനിമയുടെ പോസ്റ്റർ താരത്തിന്‍റെ ജന്മദിനത്തിൽ റിലീസ് ചെയ്തിരിക്കുകയാണ്. താരത്തിന്‍റെ 100മത് സിനിമയാണിതെന്ന പ്രത്യേകത കൂടിയുണ്ട്.

നവാഗതനായ അരുൺ വൈഗ സംവിധാനം ചെയ്യുന്നു. രാജേഷ് വർമ്മ തിരക്കഥ ഒരുക്കുന്ന സിനിമ ഒരു ഫൺ എന്‍റർടെയ്ന‍ർ ആണ്. സിജു വിൽസൺ, ശബരീഷ് വർമ്മ, ജോണി ആന്‍റണി, സാബു മോൻ, സുധീർ കരമന, ജാഫർ ഇടുക്കി, ഷാനി , ബിജു സോപാനം, വിജിലേഷ് സാഗർ സൂര്യ, വൃന്ദ മേനോൻ, പാർവ്വതി, നയന, ഷൈലജ, രാധ ഗോമതി, ഉത്തര എന്നിവരും സിനിമയിൽ അഭിനയിക്കുന്നു.