ഉണ്ണി മുകുന്ദന് അടുത്ത സിനിമ മേപ്പടിയാന് ചിത്രീകരണം അടുത്ത മാസം തുടങ്ങാനിരിക്കുകയാണ്. ചോക്ലേറ്റ് എന്ന സിനിമയുടെ ചിത്രീകരണത്തിലാണ് താരമിപ്പോള്‍.
മുമ്പ് മേപ്പടിയാന് അണിയറക്കാര്‍ ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ ഇറക്കി കൊണ്ട് സിനിമ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. നവാഗതനായ വിഷ്ണു മോഹന്‍ ഒരുക്കുന്ന ചിത്രമാണ്. യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കുന്ന സിനിമ ത്രില്ലര്‍ ആയിരിക്കും. ഉണ്ണിയെ കൂടാതെ ശ്രീനിവാസന്, ലെന, അലന്‍സിയര്‍, കലാഭവന്‍ ഷാജോണ്‍ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളാകുന്നു.