ഉണ്ണിമുകുന്ദന്റെ പുതിയ സിനിമ മേപ്പടിയാൻ ചിത്രീകരണം പൂർത്തിയായി. ഒക്ടോബറില്‍ വിജയദശമിക്കാണ് ചിത്രീകരണം ആരംഭിച്ചത്. മുഴുവൻ ചിത്രീകരണവും ഒരു മാസത്തിനുള്ളിൽ പൂർത്തിയാക്കുകയായിരുന്നു.
നവാഗതനായ വിഷ്ണു മോഹൻ ആണ് മേപ്പടിയാൻ എഴുതി സംവിധാനം ചെയ്യുന്നത്. ഫാമിലി എന്റർടെയ്നർ ആണ് സിനിമ. ജയകൃഷ്ണൻ എന്ന സാധാരണക്കാരനായ യുവാവായാണ് ഉണ്ണി എത്തുന്നത്. അഞ്ജു കുര്യൻ നായികയാകുന്നു. ഇന്ദ്രൻസ്, സൈജു കുറുപ്പ്, അജു വർഗ്ഗീസ്, വിജയ് ബാബു, കലാഭവൻ ഷാജോൺ, അപർണ ജനാർദ്ദനൻ, നിഷ സാരംഗ്, കുണ്ടറ ജോണി, മേജർ രവി, ശ്രീജിത് രവി, കോട്ടയം രമേഷ്, പോളിവത്സൻ എന്നിവർ സഹതാരങ്ങളായെത്തുന്നു.
അണിയറയിൽ നീൽ സിനിമാറ്റോഗ്രാഫി, സംഗീതം രാഹുൽ സുബ്രഹ്മണ്യൻ. ഷമീർ മുഹമ്മദ് എഡിറ്റർ സാബു മോൻ എന്നിവരാണ് അണിയറയിൽ. ഉണ്ണി മുകുന്ദന്റെ സ്വന്തം ബാനറായി യുഎംഎഫ് ആണ് സിനിമ നിർമ്മിക്കുന്നത്.