Categories
Film News

ഉണ്ണിമുകുന്ദനും നൂറിന്‍ ഷെരീഫും ചോക്ലേറ്റ്: റീടോള്‍ഡില്‍

ഉണ്ണി മുകുന്ദന്‍ ചോക്ലേറ്റ് : റീടോള്‍ഡ് എന്ന സിനിമയുമായി എത്തുന്നുവെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 2007ല്‍ റിലീസ് ചെയ്ത പൃഥ്വിരാജ് സിനിമ ചോക്ലേറ്റ് വീണ്ടും എന്നാണ് അറിയിച്ചത്. എഴുത്തുകാരനും സംവിധായകനുമായ സേതു, സച്ചിയോടൊപ്പം ചോക്ലേറ്റ് തിരക്കഥ ഒരുക്കിയത്, സ്വന്തമായാണ് ചോക്ലേറ്റ്: റീടോള്‍ഡ് ഒരുക്കുന്തന്. ജൂലൈയില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കാനിരിക്കുകയാണ്.

മൂവായിരത്തോളം പെണ്‍കുട്ടികള്‍ പഠിക്കുന്ന വുമണ്‍സ് കോളേജിലേക്ക് എത്തിപ്പെടുന്ന അഭിമന്യു എന്ന കഥാപാത്രമായാണ് ഉണ്ണി മുകുന്ദന്‍ ചിത്രത്തില്‍. നൂറിന്‍ ഷെരീഫ് നായികയായെത്തുന്നു. ഒരു അഡാര്‍ ലവ് പ്രതീക്ഷിച്ച വിജയം നേടിയില്ലെങ്കിലും സിനിമയിലെ നൂറിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കോളേജ് വിദ്യാര്‍ത്ഥിനിയായാണ് നൂറിന്‍ പുതിയ സിനിമയിലെത്തുന്നത്. റോമ ചോക്ലേറ്റില്‍ അവതരിപ്പിച്ച കഥാപാത്രം പോലെ.

മാമാങ്കം സിനിമയുടെ ചിത്രീകരണത്തിലാണ് ഉണ്ണി മുകുന്ദന്‍. മമ്മൂട്ടി നായകനായെത്തുന്ന ചരിത്രസിനിമയില്‍ പ്രധാനവേഷത്തിലാണ് ഉണ്ണിയുമെത്തുന്നത്. മലയാളത്തില്‍ മറ്റൊരു സിനിമയും തമിഴില്‍ ഒരു സിനിമയും ഉണ്ണി കരാറായിട്ടുണ്ട്.