ജാക്കബ് ഗ്രിഗറി ടൈറ്റില്‍ വേഷത്തിലെത്തുന്ന സിനിമ മണിയറയിലെ അശോകന് ആദ്യ ഗാനം റിലീസ് ചെയ്തു. ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മ്മാണസംരംഭമാണ്. ഈ വര്‍ഷം ആദ്യപകുതിയില്‍ റിലീസ് ചെയ്യാനിരുന്ന സിനിമ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നീട്ടിവയ്ക്കുകയായിരുന്നു. ദുല്‍ഖര്‍ സല്‍മാന്റെ പിറന്നാളിനോടനുബന്ധിച്ച് ചിത്രത്തിലെ ആദ്യ ഗാനം റിലീസ് ചെയ്തിരിക്കുകയാണ് അണിയറക്കാര്‍. ദുല്‍ഖര്‍ സല്‍മാനും ഗ്രിഗറിയും ചേര്‍ന്നാലപിച്ചിരിക്കുന്ന ഗാനമാണിത്.
തമാശ നിറഞ്ഞ റൊമാന്റിക് കോമഡി സിനിമയാണിത്. പ്രേമം ഫെയിം അനുപമ പരമേശ്വരന്, അനു സിതാര, ശ്രത ശിവദാസ്, നയന എല്‍സ, കൃഷ്ണ ശങ്കര്‍ എന്നിവരും സിനിമയിലുണ്ട്.
അണിയറയില്‍ ഒരു കൂട്ടം പുതുമുഖങ്ങളെത്തുന്നു. നവാഗതനായ ഷംസു സായ്ബ സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കഥ വിനീത് കൃഷ്ണന്റേതാണ്. ക്യാമറ സജാദ് കാക്കു സംഗീതമൊരുക്കിയിരിക്കുന്നത് ശ്രീഹരി കെ നായര്‍. അപ്പു എന്‍ ഭട്ടതിരി എഡിറ്റിംഗ്.