Categories
Film News

ഉണ്ണി മുകുന്ദന്‍ ഹിന്ദി ഗാനത്തിന്റെ രചയിതാവാകുന്നു

നടനം മാത്രമല്ല ഉണ്ണി മുകുന്ദന്‍ സിനിമയുടെ വിവിധരംഗത്തും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഒരു കുട്ടനാടന്‍ ബ്ലോഗ് എന്ന സിനിമയില്‍ സംവിധായകന്‍ സേതുവിനെ അസിസ്റ്റ് ചെയ്തിട്ടുണ്ട്. ഗാനരചനയിലും ആലാപനത്തിലും താരം കൈവച്ചിട്ടുണ്ട്. ഉണ്ണി മലയാളത്തില്‍ ഒരുക്കുന്ന മരട് 357 എന്ന സിനിമയ്ക്കായി ഒരു ഹിന്ദി ഗാനം എഴുതാനുള്ള ഒരുക്കത്തിലാണിപ്പോള്‍.

കണ്ണന്‍ താമരക്കുളം ഒരുക്കുന്ന സിനിമയില്‍ അനൂപ് മേനോന്‍, മനോജ് കെ ജയന്‍, കൈലാസ്, ഷീലു എബ്രഹാം, ധര്‍മ്മജന്‍ എന്നിവരുമുണ്ട്. എറണാകുളം, മരടിലെ കായലോര ഫ്‌ലാറ്റുകള്‍ പൊളിച്ചു മാറ്റിയ സംഭവ്ങ്ങളുമായി ബന്ധപ്പെട്ടതാണ് സിനിമ, ഉണ്ണി മുകുന്ദന്‍, സിനിമയുടെ ക്ലൈമാക്‌സിലേക്കുള്ള മൂന്ന് മിനിറ്റ് ദൈര്‍ഘ്യം വരുന്ന ഹിന്ദി ഗാനമാണ് എഴുതിയിരിക്കുന്നത്. സാനന്ദ് ജോര്‍ജ്ജ് ഗ്രേസ് ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്.

ഗാനരചനാരംഗത്ത് ഇത് രണ്ടാംതവണയാണ് താരമെത്തുന്നത്. അച്ചായന്‍സ് എന്ന ചിത്രത്തിന് വേണ്ട്ി അനുരാഗം പുതുമഴ പോലെ എന്ന ഗാനം മുമ്പ് രചിച്ചിട്ടുണ്ട്.