Categories
Film News

ബ്രോ ഡാഡി, 12TH മാൻ സിനിമകളുടെ ഭാ​ഗമായി ഉണ്ണി മുകുന്ദൻ

സൂപ്പർസ്റ്റാർ മോഹൻലാലിനൊപ്പം നിരവധി സിനിമകളുടെ ഭാ​ഗമായി ഉണ്ണിമുകുന്ദൻ. പുതിയതായി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയിലും, ജീത്തു ജോസഫ് ചിത്രം 12TH മാനിലും ഉണ്ണിമുകുന്ദനെത്തുന്നു. ബ്രോ ഡാഡി ടീമിൽ ഉടൻ തന്നെ ഉണ്ണി ജോയിൻ ചെയ്യുമെന്നാണറിയുന്നത്. ആ​ഗസ്തിലാണ് 12TH മാൻ ചിത്രീകരണമാരംഭിക്കുന്നത്.

ബ്രോ ഡാഡിയിൽ പൃഥ്വിരാജും മോഹൻലാലും പ്രധാന കഥാപാത്രങ്ങളാകുന്നു. മീന, കല്യാണി പ്രിയദർശൻ, മുരളി ​ഗോപി, കനിഹ, സൗബിൻ ഷഹീർ, ലാലു അലക്സ് എന്നിവരും ചിത്രത്തിന്റെ ഭാ​ഗമാകുന്നു. ഉണ്ണി ആദ്യം ചിത്രത്തിന്റെ ഭാ​ഗമായിരുന്നില്ല. പിന്നീട് ഉണ്ണിയെ കൂടി ഉൾപ്പെടുത്തുകയായിരുന്നു.

ബ്രോ ഡാഡി ഫാമിലി ഫൺ എന്റർടെയ്നർ ആണ്. ജീത്തു ജോസഫിന്റെ 12TH മാൻ മിസ്റ്ററി ത്രില്ലർ ആണ്. ജിത്തു ചിത്രത്തിൽ യുവതാരങ്ങളായ ഷൈൻ ടോം ചാക്കോ, അതിഥി രവി, ലിയോണ ലിഷോയ്, അനുശ്രീ, വീണ നന്ദകുമാർ, പതിനെട്ടാംപടി ഫെയിം ചന്തു നാഥ്, ശിവദ, പ്രിയങ്ക നായർ സൈജു കുറുപ്പ്, ദൃശ്യം 2 ഫെയിം ശാന്തി പ്രിയ എന്നിവരാണുള്ളത്.

ആന്റണി പെരുമ്പാവൂർ ആശിർവാദ് സിനിമാസ് ബാനറിൽ ബ്രോ ഡാഡി, 12TH മാൻ എന്നിവ നിർമ്മിക്കുന്നു.