Categories
Film News teaser

ഉണ്ണി മുകുന്ദന്റെ മേപ്പടിയാന്‍ മോഷന്‍ ടീസര്‍

ഉണ്ണി മുകുന്ദന്റെ മേപ്പടിയാന്‍ മോഷന്‍ ടീസറെത്തി. യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ളതാണ് സിനിമയെങ്കിലും ത്രില്ലര്‍ വിഭാഗത്തിലാണോ ക്രൈം മിസ്റ്ററി, പിരീയോഡിക് ഫ്‌ലിക്ക് വിഭാഗത്തിലാണോ എന്ന് വ്യക്തമല്ല. ട്രയിലറില്‍ സസ്‌പെന്‍സ് നിലനിര്‍ത്താന്‍ അണിയറക്കാര്‍ പരിശ്രമിച്ചിട്ടുണ്ട്. വിഷ്ണു മോഹന്‍ ആണ് ചിത്രം എഴുതിയതും സംവിധാനം ചെയ്തതും. ഉണ്ണിയെ കൂടാതെ കലാഭവന്‍ ഷാജോണ്‍, ശ്രീനിവാസന്‍, ലെന എന്നിവരും ചിത്രത്തില്‍ പ്രധാനവേഷങ്ങള്‍ ചെയ്യുന്നു.

രാഹുല്‍ സുബ്രഹ്മണ്യം ആണ് സംഗീതം നിര്‍വഹിക്കുന്നത്. ഷമീര്‍ മുഹമ്മദ് എഡിറ്റിംഗും നീല്‍ സിനിമാറ്റോഗ്രാഫിയും ചെയ്യുന്നു.
ഉണ്ണി മുകുന്ദന്‍ മിഖായേല്‍ ആണ് അവസാനം ചെയ്തത്. നിവിന്‍ പോളി നായകനായ ചിത്രത്തില്‍ പ്രധാന വേഷത്തിലാണ് ഉണ്ണി എത്തിയത്. നിവിന്‍ പോളി സിനിമയില്‍ ഡോക്ടറായെത്തിയപ്പോള്‍ ഉണ്ണി മുകുന്ദന്‍ നെഗറ്റീവ് റോളിലാണ് എത്തിയത്.

മേപ്പടിയാന്‍ മോഷന്‍ പോസ്റ്റര്‍ വൈറലായി തുടരുമ്പോള്‍ ഉണ്ണിമുകുന്ദന്‍ ഒരുപിടി ചിത്രങ്ങളുമായി തിരക്കിലാണ്. ചോക്ലേറ്റ് സ്‌റ്റോറി റീടോള്‍ഡ്, മാമാങ്കം, ചെങ്ങാഴി നമ്പ്യാര്‍ അങ്ങനെ നിരവധി സിനിമകള്‍ നടന്നുകൊണ്ടിരിക്കുന്നു. ചോക്ലേറ്റ് സ്‌റ്റോറി റീടോള്‍ഡ് ബിനു പീറ്റര്‍ ആണ് സംവിധാനം ചെയ്യുന്നത്. സിദില്‍ സുബ്രഹ്മണ്യന്‍ ആണ് ചെങ്ങാഴി നമ്പ്യാര്‍ സംവിധാനം ചെയ്തിരിക്കുന്നത്. മൂന്നു ചിത്രങ്ങളില്‍ മാമാങ്കവും ചെങ്ങാഴി നമ്പ്യാരും ചരിത്രസിനിമകളാണ്.