Categories
Film News

ഉണ്ണി ഗണപതിയെ: ജയറാമിന്റെ പട്ടാഭിരാമനിലെ ആദ്യ ഗാനമെത്തി

ജയറാമിന്റെ പുതിയ സിനിമ പട്ടാഭിരാമനിലെ ആദ്യവീഡിയോ ഗാനമെത്തി. ഉണ്ണി ഗണപതിയെ എന്ന ട്രാക്ക് ആലപിച്ചിരിക്കുന്നത് എം ജി ശ്രീകുമാര്‍ ആണ്. കൈതപ്രത്തിന്റോണ് വരികള്‍. പ്രശസ്ത സംഗീതസംവിധായകന്‍ എം ജയചന്ദ്രന്‍ സംഗീതം നല്‍കിയിരിക്കുന്നു. ഒരു കല്യാണപാട്ടാണിത്. ജയറാം, പ്രേംകുമാര്‍,ദേവന്‍ തുടങ്ങിയവരും നിരവധി സഹതാരങ്ങളും ഗാനരംഗത്തെത്തുന്നു.

കണ്ണന്‍ താമരക്കുളം ഒരുക്കുന്ന പട്ടാഭിരാമന്‍ മുഴുനീള എന്റര്‍ടെയ്‌നര്‍ ആണ്. ദിനേശ് പള്ളത്ത് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അണിയറയില്‍ നിന്നുമുള്ള അഭിപ്രായങ്ങള്‍ സിനിമ നല്ലൊരു സോഷ്യല്‍മെസേജ് നല്‍കുന്നുവെന്നാണ്. ജയറാം ഒരു ഗവണ്‍മെന്റ് ഓഫീസറായാണ് സിനിമയിലെത്തുന്നത്.

പട്ടാഭിരാമനില്‍ ബൈജു സന്തോഷ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഷീലു എബ്രഹാം, മിയ ജോര്‍ജ്ജ്, ഹരീഷ് കണാരന്‍, രമേഷ് പിഷാരടി, സായ് കുമാര്‍,പ്രേംകുമാര്‍,ജനാര്‍ദ്ദനന്‍, നന്ദു,മാധുരി,പാര്‍വ്വതി നമ്പ്യാര്‍, അനുമോള്‍ തുടങ്ങിയ താരങ്ങളുമുണ്ട്. ആബാം മൂവീസിന്റെ ബാനറില്‍ എബ്രഹാം മാത്യു സിനിമ നിര്‍മ്മിക്കുന്നു.മില്ലേനിയം ഓഡിയോസ് ആണ് ഗാനം ഇറക്കിയിരിക്കുന്നത്.