Categories
Film News trailer

ആസിഫ് അലി ചിത്രം അണ്ടര്‍വേള്‍ഡ് ട്രയിലറെത്തി

മൂന്ന് ടീസറുകള്‍ക്ക് ശേഷം അണ്ടര്‍വേള്‍ഡ് ട്രയിലര്‍ റിലീസ് ചെയ്തു. അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന സിനിമയില്‍ പ്രധാന കഥാപാത്രമായെത്തുന്നു. ഫര്‍ഹാന്‍ ഫാസില്‍, ജീന്‍ പോള്‍ ലാല്‍ എന്നിവരും മുഖ്യവേഷങ്ങളിലെത്തുന്നു. സംയുക്ത മേനോന്‍, കേതകി നാരായണ്‍ എന്നിവര്‍ നായികമാരാകുന്നു. ഡി14 എന്റര്‍ടെയ്ന്‍മെന്റ്‌സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

കോക്ടെയില്‍, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, വണ്‍ ബൈ ടുഎന്നീ സിനിമകള്‍ അരുണ്‍ കുമാറിന്റേതായിരുന്നു. അദ്ദേഹത്തിന്റെ അവസാന സിനിമ ആസിഫ് അലിയെ നായകനാക്കി കാറ്റ് ആയിരുന്നു. എന്നാല്‍ ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല.

അണ്ടര്‍വേള്‍ഡ് ആക്ഷന്‍ റിവഞ്ച് ത്രില്ലര്‍ ആയിരിക്കും. ഷിബിന്‍ ഫ്രാന്‍സിസ് തിരക്കഥ ഒരുക്കുന്നു. മുമ്പ് കൊമ്രേഡ് ഇന്‍ അമേരിക്ക, പാവാട എന്നീ ചിത്രങ്ങള്‍ ചെയ്തിട്ടുണ്ട്. അലക്‌സ് ജെ പുളിക്കല്‍ ക്യാമറ, യക്‌സന്‍ ഗാരി പെരേര, നേഹ നായര്‍ സംഗീതം. സംവിധായകന്‍ അരുണ്‍ കുമാര്‍ അരവിന്ദ് തന്നെയാണ് എഡിറ്റിംഗ്.

വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിം ഹൗസ് സിനിമ കേരളത്തിലെത്തിക്കുന്നു.