മമ്മൂക്കയുടെ ഉണ്ട ചിത്രീകരണം അടുത്തിടെയാണ് പൂര്‍ത്തിയായത്. അണിയറക്കാര്‍ ഇപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണ്. ഏപ്രില്‍ ആദ്യവാരം സിനിമയുടെ ഫസ്റ്റ്ലുക്ക് പുറത്തിറങ്ങുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ടീസര്‍ മമ്മൂട്ടിയുടെ മധുരരാജയ്ക്കൊപ്പവും. വിഷുവിന് റിലീസ് ചെയ്യാനിരിക്കുകയാണ് മധുരരാജ. മമ്മൂട്ടി ഫാന്‍സിന് ഇത് ഇരട്ട ട്രീറ്റായിരിക്കുമെന്ന് തീര്‍ച്ച.
ഖാലിദ് റഹ്മാന് ആണ് സിനിമ സംവിധാനം ചെയ്യുന്നത്. കോമഡി ആക്ഷന്‍ ത്രില്ലറാണ് സിനിമ. സബ് ഇന്‍സ്പെക്ടര്‍ മണി എന്ന കഥാപാത്രമായാണ് സിനിമയില്‍ മമ്മൂക്കയെത്തുന്നത്. ഒരു യൂണിറ്റ് കേരള പോലീസ് ഇലക്ഷന് ഡ്യൂട്ടിയ്ക്കായി നക്സലൈറ്റ് ഏരിയയായ നോര്‍ത്ത് ഇന്ത്യയിലേക്ക്് പോവുന്നതും തുടര്‍ന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് സിനിമയിലുള്ളത്. വയനാട്, മൈസൂര്‍, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം നടന്നത്.
വിനയ് ഫോര്‍ട്ട്, ഷൈന്‍ ടോം ചാക്കോ, ജാക്കബ് ഗ്രിഗറി, അര്ജ്ജുന് അശോകന്, റോണി ഡേവിഡ്, ലുഖ്മാന് എന്നിവരാണ് മറ്റു പോലീസുകാര്‍. ബോളിവുഡ് താരങ്ങളായ ഓംകാര്‍ ദാസ് മാണിക്പുരി, ഭഗവന്‍ തിവാരി, ചിയാന്‍ ഹോ ലിയോ എന്നിവരും സപ്പോര്ട്ടിംഗിനുണ്ട്. ഈ വര്‍ഷം രണ്ടാംപകുതിയില്‍ റിലീസ് ചെയ്യാനിരിക്കുകയാണ്.