Categories
Film News

ഏവരും കാത്തിരിക്കുന്ന ഉണ്ട ടീസര്‍ നാളെയെത്തും

മമ്മൂട്ടിയുടെ ഏവരും കാത്തിരിക്കുന്ന പോലീസ് സിനിമ ഉണ്ട ഈദിന് റിലീസ് ചെയ്യുകയാണ്. അനുരാഗ കരിക്കിന്‍വെള്ളം ഫെയിം ഖാലിദ് റഹ്മാന്‍ ഒരുക്കുന്ന സിനിമ ആക്ഷന്‍ കോമഡി ത്രില്ലര്‍ ആണ്.

ഉണ്ടയില്‍ മമ്മൂട്ടി മണികണ്ഠന്‍ സി പി എന്നു പേരുള്ള പോലീസ് സബ്ഇന്‍സ്‌പെക്ടറായാണ് എത്തുന്നത്. എട്ട് പേരടങ്ങിയ പോലീസ് കോണ്‍സ്റ്റബിള്‍ സംഘത്തെ നയിക്കുന്ന ആളാണ്. ഇവരുടെ യൂണിറ്റ് ചത്തീസ്ഗഡിലെ നക്‌സലൈറ്റ് ഏരിയയിലേക്ക് ഇലക്ഷന്‍ ഡ്യൂട്ടിയ്ക്കായി പോവുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമയില്‍.

ഇന്‍ഡസ്ട്രിയിലെ വിവരങ്ങളനുസരിച്ച് സിനിമ കൊമേഴ്‌സ്യല്‍ ഗിമ്മിക്കുകളൊന്നുമില്ലാത്ത മുഴുവന്‍ റിയലിസ്റ്റിക്കായുള്ള സിനിമയാണ്. സംവിധായകന്‍ ഖാലിദ് റഹ്മാന്‍ തന്നെ എഴുതിയ കഥയുടെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് ഹര്‍ഷാദ് ആണ്. മൂവി മില്‍ ബാനറില്‍ കൃഷ്ണന്‍ സേതുകുമാര്‍ ജെമിനി സ്റ്റുഡിയോസുമായി ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്.