Categories
Film News

ഉണ്ട ടീസര്‍ മോഹന്‍ലാലും മമ്മൂട്ടിയും ചേര്‍ന്ന് റിലീസ് ചെയ്യും

മമ്മൂട്ടിയുടെ ഈദ് റിലീസ് ചിത്രമാണ് ഉണ്ട. അനുരാഗകരിക്കിന്‍ വെള്ളം ഫെയിം ഖാലിദ് റഹ്മാന്‍ ഒരുക്കുന്ന സിനിമയുടെ ടീസര്‍ ഇന്ന് മെയ് 16 വ്യാഴാഴ്ച രാത്രി 7ന് റിലീസ് ചെയ്യുമെന്ന് അറിയിച്ചിരിക്കുകയാണ്. മലയാളത്തിന്റെ താരരാജാക്കന്മാരായ മോഹന്‍ലാല്‍ , മമ്മൂട്ടി എന്നിവര്‍ അവരുടെ സോഷ്യല്‍മീഡിയ പേജുകളിലൂടെ ഒരേ സമയം ലോഞ്ച് ചെയ്യും.

ഉണ്ട ആക്ഷന്‍ കോമഡി ത്രില്ലര്‍ ആണ്. മമ്മൂട്ടി മണികണ്ഠന്‍ സി പി എന്ന സബ് ഇന്‍സ്‌പെക്ടറാണ്. അദ്ദേഹം നയിക്കുന്ന എട്ട് പേരടങ്ങുന്ന ഒരു സംഘം പോലീസുകാര്‍ ഇലക്ഷന്‍ ഡ്യൂട്ടിയ്ക്കായി ഛത്തീസ്ഗഡിലെ നക്‌സല്‍ ഏരിയയിലേക്ക് പോവുന്നതും തുടര്‍ന്നുണ്ടാവുന്ന സംഭവങ്ങളുമാണ് സിനിമ പറയുന്നത്. സംവിധായകന്‍ ഖാലിദ് റഹ്മാന്റെ തന്നെ കഥയ്ക്ക് തിരക്കഥ ഒരുക്കുന്നത് ഹര്‍ഷാദ് ആണ്. സജിത് പുരുഷന്‍ ക്യാമറ ചെയ്യുന്ന ചിത്രത്തില്‍ സംഗീതമൊരുക്കുന്നത് പ്രശാന്ത് പിള്ളയാണ്. ശ്യാം കൗശല്‍ ആണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍.

കൃഷ്ണന് സേതുകുമാര്‍ മൂവി മില്ലിന്റെ ബാനറില്‍ ജെമിനി സ്റ്റുഡിയോയുമായി ചേര്‍ന്ന് സിനിമ നിര്‍മ്മിക്കുന്നു.