Categories
Film News teaser

ഉണ്ട ടീസറിന് സോഷ്യല്‍മീഡിയയില്‍ വന്‍സ്വീകരണം

കഴിഞ്ഞ ദിവസം വൈകീട്ട് ഉണ്ട ടീസര്‍ മോഹന്‍ലാലും മമ്മൂട്ടിയും തങ്ങളുടെ ഫേസ്ബുക്ക് പേജുകൡലൂടെ റിലീസ് ചെയ്തിരുന്നു. 1 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറിന് പ്രേക്ഷകരില്‍ നിന്നുമുള്ള നല്ല പ്രതികരണങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കുകയാണ്. യൂട്യൂബില്‍ ട്രന്റിംഗ് ലിസ്റ്റില്‍ മുമ്പില്‍ തന്നെയുണ്ട് ടീസര്‍. ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന സിനിമ ഈദിന് തിയേറ്ററുകളിലേക്കെത്തുകയാണ്.

ഖാലിദ് റഹ്മാന്റെ കഥയ്ക്ക് ഹര്‍ഷാദ് തിരക്കഥ ഒരുക്കിയിരിക്കുന്ന സിനിമ ആക്ഷന്‍ കോമഡി ത്രില്ലര്‍ ആണ്. മമ്മൂട്ടി മണികണ്ഠന്‍ സി പി എന്ന പോലീസ് സബ് ഇന്‍സ്‌പെക്ടറാണ്. അദ്ദേഹം നയിക്കുന്ന എട്ട് പേരടങ്ങുന്ന പോലീസ് സംഘം ഇലക്ഷന്‍ ഡ്യൂട്ടിയ്ക്കായി ഉത്തരേന്ത്യയിലെ മാവോയിസ്റ്റ് ഏരിയയിലേക്ക പോവുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമ. ഷൈന്‍ ടോം ചാക്കോ, ജാക്കബ് ഗ്രിഗറി, റോണി ഡേവിഡ്, അര്‍ജ്ജുന്‍ അശോകന്‍, നൗഷാദ് ബോംബെ, ഗോകുലന്‍, അഭിരാം, ലുഖ്മാന്‍ എന്നിവരാണ് പോലീസ് സംഘത്തിലുള്ളത്. സാധാരണ ഒരു സിനിമയാണെന്നാണ് ടീസര്‍ തോന്നിപ്പിക്കുന്നത്, സൂപ്പര്‍സ്റ്റാര്‍ ഗിമ്മിക്കുകളോ കൊമേഴ്‌സ്യല്‍ എലമെന്റുകളോ ഇല്ലാത്ത.

സിനിമാറ്റോഗ്രാഫി സജിത് പുരുഷന്‍, മ്യൂസിക് ഡയറക്ടര്‍ പ്രശാന്ത് പിള്ള, ആക്ഷന്‍ കൊറിയോഗ്രാഫി ശ്യാം കൗശല്‍ എന്നിവരാണ് ടെക്‌നികല്‍ വിഭാഗത്തില്‍.

മൂവിമില്‍ ബാനറില്‍ കൃഷ്ണന്‍ സേതുകുമാര്‍ ജെമിനി സ്റ്റുഡിയോയുമായി ചേര്‍ന്ന സിനിമ നിര്‍മ്മിക്കുന്നു.